തൊഴിലവസരങ്ങൾ നിർബന്ധമായും പരസ്യപ്പെടുത്തണം; ബഹ്‌റൈൻ പാർലമെന്റിൽ പുതിയ ബിൽ പാസായി


പ്രദീപ് പുറവങ്കര

മനാമ: സ്വകാര്യ കമ്പനികളും സർക്കാർ സ്ഥാപനങ്ങളും തങ്ങളുടെ തൊഴിൽ ഒഴിവുകൾ ലേബർ മന്ത്രാലയത്തെ ഔദ്യോഗികമായി അറിയിക്കുകയും, മന്ത്രാലയത്തിന്റെ തൊഴിൽ പ്ലാറ്റ്‌ഫോം വഴി പരസ്യപ്പെടുത്തുകയും ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഭേദഗതിക്ക് ബഹ്‌റൈൻ പാർലമെന്റ് അംഗീകാരം നൽകി. സർവീസ് കമ്മിറ്റിയുടെ എതിർപ്പ് തള്ളിക്കൊണ്ടാണ് എം.പിമാർ ഈ സുപ്രധാന ബില്ലിന് പച്ചക്കൊടി കാട്ടിയത്.

എം.പി ജലാൽ കാദിം അൽ മഹ്‍ഫൂദാണ് ഈ ബില്ലിന് നേതൃത്വം നൽകിയത്. അടുത്ത ആറുമാസത്തിനുള്ളിൽ സർക്കാർ ഈ ബില്ലിന്റെ അന്തിമ രൂപം തയ്യാറാക്കി തുടർനടപടികൾക്കായി വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കും. യോഗ്യരായ ബഹ്‌റൈനി പൗരന്മാർക്ക് തുല്യമായ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലില്ലായ്മ പരിഹരിക്കാൻ കേവലം വിമർശനങ്ങൾ പോരാതെ വരുമെന്നും, യഥാർത്ഥ മാറ്റങ്ങൾക്കായി നിയമപരമായ ഇടപെടലുകൾ അത്യാവശ്യമാണെന്നും ബില്ലിനെ പിന്തുണച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് 200 മുതൽ 500 ബഹ്‌റൈനി ദീനാർ വരെ പിഴ ഈടാക്കാനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഇതോടൊപ്പം, സമുദ്ര സമ്പത്ത് സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലും, സന്നദ്ധ സംഘടനകൾക്കും ക്ലബ്ബുകൾക്കുമുള്ള പുതിയ പിഴ വ്യവസ്ഥകളും സംബന്ധിച്ച വോട്ടെടുപ്പുകൾ രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്.

article-image

dvdvddsasa

You might also like

  • Lulu Exchange
  • Straight Forward

Most Viewed