ഇറാഖ് പാർലമെന്റ് സ്‌പീക്കറും പ്രതിനിധി സംഘവും കുവൈത്തിലെത്തി


കുവൈത്ത്  : മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തിയ ഇറാഖ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് റിക്കാൻ അൽ ഹൽബോസിയും ഉന്നതതല പ്രതിനിധി സംഘവും കുവൈത്ത് അമീർ ശൈഖ് സബ അൽ അഹ്‌മദ്‌ അൽ ജാബിർ അൽ സബാഹിനെ സന്ദർശിച്ചു.കുവൈത്ത് പാർലമെന്റ് സ്പീക്കർ മർസൂഖ് അലി അൽ ഗാനിമിനോടൊപ്പം ബയാൻ കൊട്ടാരത്തിലെത്തിയാണ് അമീറുമായി കൂടിക്കാഴ്ച നടത്തിയത്.

ഇരു രാജ്യങ്ങൾക്കുമിടയിലുള്ള നിരവധി പ്രശ്നങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്‌മദ്‌ അൽ ജാബിർ അൽ സബ, ആക്ടിങ് മിനിസ്റ്റർ ഓഫ് അമീരി ദിവാൻ ശൈഖ് മുഹമ്മദ്‌ അബ്ദുള്ള അൽ മുബാറക് അൽ സബ, പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹാമിദ് അൽ സബ, സബ കുടുംബാംഗങ്ങളും ചേർന്ന് ഇറാഖ് സ്പീക്കറെയും പ്രതിനിധി സംഘത്തെയും സ്വീകരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed