ഭൂമി വിട്ട ആദ്യദിനം; പഠിച്ചും ഉറങ്ങിയും അനിൽ മേനോൻ ബഹിരാകാശത്ത്


ഷീബ വിജയൻ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ മലയാളി വംശജൻ ഡോ. അനിൽ മേനോൻ തന്റെ ആദ്യദിനം സിസ്റ്റങ്ങളെയും ഹാർഡ്‌വേറുകളെയും കുറിച്ച് പഠിച്ചും ഉറങ്ങിയും ചെലവഴിച്ചു. പുതിയ ക്രൂ അംഗങ്ങൾക്കായുള്ള സുരക്ഷാനിർദേശങ്ങൾ പങ്കുവെച്ച ശേഷം അദ്ദേഹം കൃത്യസമയത്ത് ഉറങ്ങാൻ പോയതായി നാസ അറിയിച്ചു. തുടർന്ന് ബഹിരാകാശത്തെ ആദ്യദിനത്തിൽ സ്വന്തം സാധനങ്ങൾ അൺപാക്ക് ചെയ്യുകയും ശ്വസന മാസ്കുകളും തീപിടിത്തം തടയുന്നതിനുള്ള ഉപകരണങ്ങളും പരിശോധിക്കുന്നതിൽ സഹസഞ്ചാരികളെ സഹായിക്കുകയും ചെയ്തു. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ സോയൂസ് പേടകത്തിൽ ബുധനാഴ്ച പുലർച്ചെയാണ് അനിൽ മേനോൻ അടങ്ങുന്ന സംഘം നിലയത്തിലെത്തിയത്. ഇവർ 2027 ഏപ്രിലിൽ ഭൂമിയിലേക്ക് മടങ്ങും.

article-image

sxdsdsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed