മെസി അന്ന് കുളിപ്പിച്ച 'ആ കുഞ്ഞ്' ഇന്ന് എതിരാളി; ലോകകപ്പ് ഫൈനലിലെ ആ കോസ്മിക് സമാഗമം!
ഷീബ വിജയൻ
ന്യൂയോർക്ക്: ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഒരു അപൂർവ കഥയാണ് ഇപ്പോൾ കായികപ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്. 19 വർഷം മുൻപ് ഒരു ചാരിറ്റി ഫോട്ടോ ഷൂട്ടിനിടെ ഇതിഹാസ താരം ലയണൽ മെസി കുളിപ്പിച്ച ആ കുഞ്ഞ്, ഇതാ ലോകകപ്പ് ഫൈനലിൽ മെസിക്കെതിരെ പന്ത് തട്ടാൻ ഒരുങ്ങുന്നു. ജൂലൈ 20-ന് നടക്കുന്ന ഫിഫ ലോകകപ്പ് 2026 ഫൈനലിൽ അർജന്റീനയും സ്പെയിനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ, അത് മെസിയും സ്പെയിന്റെ യുവവിസ്മയം ലാമിൻ യമാലും തമ്മിലുള്ള ചരിത്രപരമായ പോരാട്ടമായി മാറും.
2007-ൽ ബാഴ്‌സലോണയിൽ നടന്ന ഒരു ചാരിറ്റി കലണ്ടർ ഫോട്ടോ ഷൂട്ടിനിടെയാണ് അന്ന് 20 വയസുകാരനായ മെസി, അഞ്ച് മാസം മാത്രം പ്രായമുള്ള ലാമിൻ യമാലിനെ ഒരു പ്ലാസ്റ്റിക് ടബ്ബിൽ കിടത്തി കുളിപ്പിച്ചത്. അന്ന് ആർക്കും അറിയാത്ത ഒരു സാധാരണ ഫോട്ടോ ഷൂട്ട് ആയിരുന്നെങ്കിലും, കാലം കടന്നുപോയപ്പോൾ അതൊരു വലിയ ചരിത്ര നിമിഷമായി മാറുകയായിരുന്നു. ബാഴ്‌സലോണയുടെ പ്രശസ്തമായ ലാ മാസിയ അക്കാദമിയിലൂടെ വളർന്നുവന്ന യമാൽ, ഇന്ന് മെസിയുടെ പിൻഗാമിയായാണ് ഫുട്ബോൾ ലോകത്ത് വിലയിരുത്തപ്പെടുന്നത്. മെസിയുടെ പത്താം നമ്പർ ജഴ്സി അണിഞ്ഞു കളിക്കുന്ന യമാലിനെ, തന്റെ തലമുറയിലെ ഏറ്റവും മികച്ച താരമായാണ് മെസി വിശേഷിപ്പിച്ചത്. അന്ന് ഈ സുന്ദര നിമിഷം ക്യാമറയിൽ പകർത്തിയ ഫോട്ടോഗ്രാഫർ ജോവാൻ മോൺഫോർട്ട് പോലും ഈ ചിത്രം ഭാവിയിൽ ഇത്രയും വലിയ ചർച്ചയാകുമെന്ന് കരുതിയിരുന്നില്ല.
drdfsdfsdfs

