'ചൈന വിഷന്‍ 2030'; യു.എ.ഇ പുതിയ വാണിജ്യ പദ്ധതിക്ക് രൂപം നല്‍കി
അബുദാബി: 'ചൈന വിഷന്‍ 2030' എന്ന പേരില്‍ യു.എ.ഇ പുതിയ വാണിജ്യ പദ്ധതിക്ക് രൂപം നല്‍കി. യു.എ.ഇ. സായുധസേന ഉപ സര്‍വ സൈന്യാധിപനും, അബുദാബി കിരീടാവകാശിയും ആയ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ചൈനാ സന്ദര്‍ശനത്തിനു ശേഷമാണ് പദ്ധതിക്ക് രൂപം നല്‍കിയത്.ഇപ്പോള്‍ പ്രതിവര്‍ഷം 60 ബില്യണ്‍ യു.എസ്. ഡോളറിന്റെ ഇടപാടുകളാണ് യു.എ.ഇ.യും ചൈനയും തമ്മിലുള്ളത്. പത്ത് വര്‍ഷത്തില്‍ ഇതിന്റെ മൂന്ന് മടങ്ങിലധികം ഇടപാടുകള്‍ക്ക് കരുത്ത് പകരുംവിധത്തിലുള്ള ഉടമ്ബടികളാണ് ചൈന പ്രസിഡന്റ് ഷി. ജിന്‍പിങ്ങിന്റെയും ശൈഖ് മുഹമ്മദിന്റെയും സാന്നിധ്യത്തില്‍ യു.എ.ഇ. ചൈനീസ് പ്രതിനിധിസംഘം ഒപ്പുവെച്ചത്.2030-ഓടെ യു.എ.ഇ.യും ചൈനയും തമ്മിലുള്ള വാണിജ്യ ഇടപാടുകള്‍ 200 ബില്യണ്‍ യു.എസ്.ഡോളറിലേക്ക് എത്തിക്കുകയാണ് ലക്ഷ്യംഏറെപ്രതീക്ഷയുള്ള ഉഭയകക്ഷി ബന്ധം സുശക്തമാക്കുന്ന പദ്ധതികളാണ് വരും നാളുകളിലേക്കായി ആവിഷ്കരിച്ചിട്ടുള്ളത്.

