ഫൈനൽ പോരാട്ടത്തിന് തൊട്ടുമുൻപ് യമാലിന് പരിക്ക്; കിരീടപ്പോരിൽ സ്പെയിൻ പതറുമോ?


ഷീബ വിജയൻ

ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ നേരിടാൻ ഒരുങ്ങുന്ന സ്പെയിൻ ക്യാമ്പിൽ കൗമാര താരം ലാമിൻ യമാലിന് പരിക്കേറ്റെന്ന റിപ്പോർട്ടുകൾ ആരാധകരെ ആശങ്കയിലാക്കുന്നു. വെള്ളിയാഴ്ച നടന്ന പ്രധാന ടീം പരിശീലന സെഷനിൽ യമാൽ പങ്കെടുത്തില്ല. ഇടത് തുടയിൽ വലിയ രീതിയിൽ ബാൻഡേജ് ധരിച്ച് താരം തനിച്ച് പരിശീലക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ആശങ്ക ശക്തമായത്. സെമി ഫൈനലിൽ ഫ്രാൻസിനെതിരായ മത്സരത്തിൽ ഫ്രഞ്ച് പ്രതിരോധ നിരയിൽ നിന്ന് കടുത്ത ഫൗളുകളാണ് യമാലിന് നേരിടേണ്ടി വന്നത്. യമാലിന് പുറമേ റൈറ്റ് ബാക്ക് താരം പെഡ്രോ പോറോയും പ്രധാന ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയില്ല. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഫൈനലിൽ ഇരുതാരങ്ങളും കളിക്കാൻ പൂർണ സജ്ജരായിരിക്കുമെന്നുമാണ് മെഡിക്കൽ സംഘം നൽകുന്ന സൂചന.

article-image

adsadsadsdsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed