സഹായം നൽകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് മനുഷ്യാവകാശ ലംഘനം


ഷീബ വിജയൻ

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സഹായം നൽകിയ ശേഷം അതിന്റെ ചിത്രങ്ങളും വീഡിയോകളും പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് വ്യക്തികളുടെ സ്വകാര്യതയുടെയും മനുഷ്യാവകാശങ്ങളുടെയും ലങ്കനമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന ഭയം കാരണം സഹായം ആവശ്യമുള്ളവർ പോലും അത് സ്വീകരിക്കാൻ മടിക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി. ഈ വിഷയം മൂന്നാഴ്ചയ്ക്കുള്ളിൽ പരിശോധിച്ച് സർക്കാർ സ്വീകരിച്ച നടപടികളും മാർഗനിർദേശങ്ങളും വ്യക്തമാക്കി ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് നിർദേശിച്ചു. വരും മാസം നടക്കുന്ന സിറ്റിങ്ങിൽ ഈ കേസ് പരിഗണിക്കും.

article-image

dfsdsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed