കേരളത്തിൽ 10,000 കോടിയുടെ നിക്ഷേപം: വി.ഡി. സതീശനെ വാർത്ത തള്ളി ടാറ്റ ഗ്രൂപ്പ്
ഷീബ വിജയൻ
കേരളത്തിൽ കപ്പൽനിർമാണശാലയ്ക്കായി 10,000 കോടി രൂപ നിക്ഷേപിക്കുമെന്ന റിപ്പോർട്ടുകൾ ടാറ്റ ഗ്രൂപ്പ് തള്ളി. തങ്ങൾക്ക് കേരളത്തിൽ അങ്ങനെയൊരു നിക്ഷേപപദ്ധതിയുമില്ലെന്ന് ടാറ്റ ഗ്രൂപ്പ് പ്രതിനിധി ഇക്കണോമിക് ടൈംസിനോട് അനൗദ്യോഗികമായി വെളിപ്പെടുത്തി. നേരത്തെ ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് കേരളത്തിൽ ടാറ്റ ഗ്രൂപ്പ് 10,000 കോടി നിക്ഷേപിക്കുമെന്നും ഇതിനായി സംസ്ഥാന സർക്കാർ ഭൂമി നൽകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞിരുന്നത്. എന്നാൽ വി.ഡി. സതീശനെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്ന് ടാറ്റ ഗ്രൂപ്പ് പ്രതിനിധി വ്യക്തമാക്കി. ഒരു മാസത്തിനുള്ളിൽ ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നായിരുന്നു സതീശൻ അവകാശപ്പെട്ടിരുന്നത് എങ്കിലും എവിടെയാണ് പദ്ധതി തുടങ്ങുക എന്നതുൾപ്പടെയുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല.
ascdsdsds

