ജാമ്യത്തിലിറങ്ങിയ ശേഷവും അധിക്ഷേപം: യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ
ഷീബ വിജയൻ
ജാമ്യത്തിലിറങ്ങിയ ശേഷവും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയെ അധിക്ഷേപിച്ചെന്ന പരാതിയിൽ യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ ജൂലൈ 12ന് ഇയാളെ പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു. പരാതിക്കാരിയെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കരുത് എന്ന കർശന വ്യവസ്ഥയിലായിരുന്നു ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ അന്നുതന്നെ രാജൻ ജോസഫ് വീണ്ടും അധിക്ഷേപ വീഡിയോ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് അപകീർത്തികരമായ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്ന് ശ്രീനാദേവി കുഞ്ഞമ്മ വീണ്ടും പരാതി നൽകിയതോടെയാണ് രണ്ടാമതും അറസ്റ്റുണ്ടായത്.
cxcdcs

