മുത്തലാക്ക് ബില്‍ രാജ്യസഭയിലും പാസാക്കി
ന്യൂഡല്‍ഹി: ചരിത്രപരമായ തെറ്റ് തിരുത്തി. മുത്തലാക്ക് ബില്‍ രാജ്യസഭയിലും പാസാക്കി. മൂന്നുവട്ടം മൊഴിചൊല്ലി മുത്തലാക്കിലൂടെ വിവാഹബന്ധം ഉപേക്ഷിക്കുന്ന ഭര്‍ത്താവിന് മൂന്നു വര്‍ഷം തടവുശിക്ഷയും പിഴയും ലഭിക്കുന്നതാണ് മുസ്ലീം വനിതാ വിവാഹാവകാശ സംരക്ഷണ ബില്ലിന്‍റെ കാതല്‍.
84നെതിരെ 99 വോട്ടിനാണ് ബില്‍ പാസാക്കിയത്. ബില്ലിന്‍പ്രകാരം ഇനി മുതല്‍ മുത്തലാക്ക് ചൊല്ലിയാല്‍ ജാമ്യമില്ലാ വകുപ്പായിരിക്കും ചുമത്തുക. നേരത്തെ, ബില്ലിന്മേലുള്ള ഭേദഗതി നിര്‍ദ്ദേശങ്ങള്‍ സഭ തള്ളിയിരുന്നു. 84നെതിരെ 100 വോട്ടുകള്‍ക്കായിരുന്നു ഭേദഗതി നിര്‍ദ്ദേശങ്ങള്‍ സഭ തള്ളിയത്. ബില്‍ കഴിഞ്ഞയാഴ്ച ലോക്സഭയില്‍ പാസായിരുന്നു. 82നെതിരേ 303 പേരുടെ വോട്ടോടെയായിരുന്നു ബില്‍ ലോക്സഭ പാസാക്കിയത്.
ലോക്സഭയില്‍ എംപിമാര്‍ക്ക് സീറ്റ് നമ്ബറുകള്‍ നിര്‍ണയിക്കാത്തതുകൊണ്ട് ബാലറ്റ് വഴി വോട്ടെടുപ്പു നടത്തിയും ഭേദഗതികളിന്മേല്‍ തലയെണ്ണിയുമായിരുന്നു തീര്‍പ്പുണ്ടാക്കിയത്. കോണ്‍ഗ്രസ് അംഗങ്ങളായ അധീര്‍ രഞ്ജന്‍ ചൗധരി, ശശി തരൂര്‍, തൃണമൂല്‍ കോണ്‍ഗ്രസ് അംഗം പ്രഫ. സൗഗത റോയ്, ആര്‍എസ്പി അംഗം എന്‍.കെ.പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ ലോക്സഭയില്‍ ഈ ബില്ലവതരിപ്പിക്കുന്നതിനെ തന്നെ എതിര്‍ത്തിരുന്നു.