ലോകകപ്പ് ഫൈനൽ കാണാൻ ഡൊണാൾഡ് ട്രംപ് എത്തും


ഷീബ വിജയൻ

അർജന്റീനയും സ്പെയിനും തമ്മിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നേരിൽ കാണാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എത്തും. ഞായറാഴ്ച ന്യൂയോർക്ക്-ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മത്സരശേഷം വിജയികൾക്കുള്ള ലോകകപ്പ് ട്രോഫി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്കൊപ്പം ചേർന്നാവും ട്രംപ് സമ്മാനിക്കുക. മുൻകാലങ്ങളിൽ ഭരണാധികാരികൾ ട്രോഫി കൈമാറിയ പാരമ്പര്യം ഇത്തവണയും ആവർത്തിക്കുകയാണ് ഇവിടെ. ഫൈനലിന് മുന്നോടിയായി വെള്ളിയാഴ്ച ന്യൂയോർക്കിലെ ട്രംപ് ടവറിൽ നടക്കുന്ന ഫിഫ റിസപ്ഷനിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.

ബംഗാളിൽ ട്രെയിൻ വാനിലിടിച്ചു ദുരന്തം; രണ്ട് വിദ്യാർഥികളടക്കം മൂന്ന് മരണം
പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ സ്കൂൾ കുട്ടികളുമായി പോയ വാനിലേക്ക് ലോക്കൽ ട്രെയിൻ ഇടിച്ചുകയറി രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു. രാവിലെ ഏഴ് മണിയോടെ കർണ്ണ സുവർണ്ണ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗോവിന്ദാപൂർ റെയിൽ ഗേറ്റിലായിരുന്നു ഈ ദരുരന്തം നടന്നത്. അപകടത്തിൽ വാനിലുണ്ടായിരുന്ന ഒട്ടേറെ വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ ബഹരംപൂർ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ട്രെയിൻ വരുമ്പോൾ ലെവൽ ക്രോസ് തുറന്നിട്ട നിലയിലായിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇടിയുടെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന ഒരു സൈക്കിൾ യാത്രക്കാരനും മരണപ്പെട്ടു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ റെയിൽവേ പത്തംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

 

article-image

dsadsfdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed