ഒൻപതുവർഷമായിട്ടും വിവാഹം നടത്തിക്കൊടുക്കാത്ത വിവാഹബ്യൂറോയ്ക്ക് പിഴ


ഷീബ വിജയൻ

പങ്കാളിയെ തേടി വിവാഹബ്യൂറോയിൽ രജിസ്റ്റർ ചെയ്ത് ഒൻപതുവർഷം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തതിനെ തുടർന്ന് യുവാവിന് എണ്ണായിരം രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃഫോറം ഉത്തരവിട്ടു. പങ്കാളിയെ കണ്ടെത്തുന്നതിൽ വിവാഹബ്യൂറോ പരാജയപ്പെട്ടതോടെ യുവാവ് പണം തിരികെച്ചോദിച്ചെങ്കിലും നൽകിയിരുന്നില്ല. ഇതിനെതിരെ നൽകിയ പരാതിയിലാണ് മാനസികസമ്മർദത്തിന് 3000 രൂപയും വ്യവഹാരച്ചെലവായി 2000 രൂപയും രജിസ്‌ട്രേഷൻ തുകയുമടക്കം നൽകാൻ ജില്ലാ ഉപഭോക്തൃഫോറം ഉത്തരവിട്ടത്. 2016-ൽ നാൽപ്പതുവയസ്സുകാരനായ യുവാവ് കണ്ണൂർ ടൗണിൽ പ്രവർത്തിക്കുന്ന വിവാഹബ്യൂറോയിൽ പണമടച്ച് രജിസ്റ്റർ ചെയ്തിരുന്നു. മകന്റെ വിവാഹം കാണാൻ കൊതിച്ചിരുന്ന യുവാവിന്റെ പിതാവ് കഴിഞ്ഞവർഷം മരണപ്പെടുകയും ചെയ്തു. തന്റെ വിലപ്പെട്ട സമയവും മനഃസമാധാനവും നഷ്ടപ്പെടുത്തിയതിനാണ് യുവാവ് ഉപഭോക്തൃഫോറത്തെ സമീപിച്ചത്.

article-image

asdasadsdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed