മ്യാന്മറിൽ അഭയാർത്ഥി ബോട്ടുകൾ മുങ്ങി ദുരന്തം; 500ലധികം റോഹിംഗ്യകൾ മരിച്ചു


ഷീബ വിജയൻ

മ്യാന്മർ തീരത്തിന് സമീപം രണ്ട് യാത്രാബോട്ടുകൾ മുങ്ങി 500ലധികം റോഹിംഗ്യൻ അഭയാർത്ഥികൾ മരണപ്പെട്ടതായി റിപ്പോർട്ട്. ജൂൺ അവസാന വാരമാണ് രണ്ട് ബോട്ടുകളും മ്യാന്മറിൽനിന്നു യാത്ര തിരിച്ചത്. വൻതോതിൽ ജീവഹാനി സംഭവിച്ചിരിക്കാമെന്നത് തങ്ങളെ അതീവ ആശങ്കയിലാഴ്ത്തുന്നതായി ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഏകദേശം 250 ഓളം യാത്രക്കാരുമായി പുറപ്പെട്ട ആദ്യ ബോട്ടുമായുള്ള ബന്ധം യാത്ര തിരിച്ച് അധികം വൈകാതെ തന്നെ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് 280 യാത്രക്കാരുമായി പോയ രണ്ടാമത്തെ ബോട്ട് ജൂലൈ 8 ന് മ്യാന്മറിൽ ഇരാവതി തീരത്തിനടുത്ത് വച്ച് കടലിൽ മറിഞ്ഞതായാണ് കരുതപ്പെടുന്നത്. പ്രതികൂല കാലാവസ്ഥയിൽ ബോട്ടുകൾ യാത്രതിരിച്ചതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.

ഇതിനിടെ ബംഗാൾ ഉൾക്കടലിൽ മരിച്ച അഭയാർത്ഥികൾക്ക് കണ്ണീർ പ്രണാമവുമായി കവി മുരുകൻ കാട്ടാക്കട രംഗത്തെത്തി. മുൻപ് അദ്ദേഹം എഴുതിയ ‘ഒരു അഭയാർത്ഥിയുടെ മരണക്കുറിപ്പ്’ എന്ന കവിത പങ്കുവെച്ചാണ് അനുശോചനമറിയിച്ചത്. ബംഗ്ലാദേശിലെ ക്യാമ്പുകളിൽ ഭക്ഷ്യസഹായം വെട്ടിച്ചുറച്ചതും മ്യാന്മറിലെ സൈനിക ഭരണകൂടത്തിന്റെ അതിക്രമങ്ങളുമാണ് റോഹിങ്ക്യകളെ ഇത്തരം അപകടകരമായ യാത്രകളിലേക്ക് തള്ളിവിടുന്നത്.

article-image

erwerwerew

You might also like

  • Lulu Exchange
  • Straight Forward

Most Viewed