മർദനക്കേസ് അട്ടിമറി: എഡിജിപിയിൽ നിന്ന് ഡിജിപി വിശദീകരണം തേടും


ഷീബ വിജയൻ

ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിനോട് സംസ്ഥാന പോലീസ് മേധാവി വിശദീകരണം ആവശ്യപ്പെടും. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് ഡിജിപിയുടെ ഈ നീക്കം. എഡിജിപിയുടെ മറുപടി ലഭിച്ചാലുടൻ ഡിജിപി ആഭ്യന്തര മന്ത്രാലയത്തിന് അന്തിമ റിപ്പോർട്ട് കൈമാറും. അന്വേഷണ ഉദ്യോഗസ്ഥരെ ഓഫീസിലേക്ക് വിളിപ്പിച്ച് കേസ് അട്ടിമറിക്കാൻ എഡിജിപി നേരിട്ട് ഇടപെട്ടതായി റിപ്പോർട്ടിൽ കൃത്യമായി പറയുന്നില്ലെങ്കിലും, നടപടികളിൽ അദ്ദേഹം ഇടപെട്ടതായി വ്യക്തമാക്കുന്ന ഉദ്യോഗസ്ഥരുടെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

article-image

gffgghg

You might also like

  • Lulu Exchange
  • Straight Forward

Most Viewed