മുഖ്യമന്ത്രി-എൻഎസ്എസ് തർക്കം: മധ്യസ്ഥശ്രമവുമായി പി.ജെ. കുര്യൻ
ഷീബ വിജയൻ
മുഖ്യമന്ത്രിയും എൻഎസ്എസ് നേതൃത്വവും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ അനുനയ നീക്കവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ രംഗത്തെത്തി. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി പി.ജെ. കുര്യൻ ഈ വിഷയത്തിൽ സംസാരിക്കാൻ ഒരുങ്ങുകയാണ്. പാർട്ടിയുടെ നിർദേശപ്രകാരമല്ല, സ്വന്തം നിലയിലാണ് അദ്ദേഹം ഈ മധ്യസ്ഥശ്രമത്തിന് മുൻകൈ എടുക്കുന്നത്. മുഖ്യമന്ത്രിയെ കാണാൻ എൻഎസ്എസ് നേതൃത്വം സമയം ചോദിച്ചിട്ടും അനുമതി ലഭിച്ചില്ലെന്ന ആരോപണവും ഇത് മുഖ്യമന്ത്രി നിഷേധിച്ചതുമാണ് തർക്കത്തിന് കാരണമായത്. മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും താൻ ഇനി അദ്ദേഹത്തെ കാണാനില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കിയിട്ടുണ്ട്.
xzdfsdfsdsads

