ഗാര്‍ഹിക തൊഴിലാളികള്‍ക്ക് താമസരേഖ നിയമപരമാക്കുന്നതിനു ഇളവ്


കുവൈത്ത്  :  കുവൈത്തില്‍  ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇഖാമ നിയമപരമാക്കുന്നതിനു മൂന്നു മാസത്തെ സമയ പരിധി അനുവദിച്ചു. തൊഴില്‍ കരാറും വിദ്യാഭ്യാസ യോഗ്യതയും ചേര്‍ച്ച ഇല്ലാത്തതിനാല്‍ ഇരുപതിനായിരത്തോളം വിദേശികളുടെ താമസ രേഖ റദ്ദാക്കിയതായും സാമ്പത്തിക കാര്യ മന്ത്രി മറിയം മറിയം അഖീല്‍ വ്യക്തമാക്കി. ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരെ  സ്‌പോണ്‍സറുടെ പരാതിയില്‍ ഒളിച്ചോട്ട കേസ് നിലനില്‍ക്കുന്നവര്‍ക്കാണു താമസ രേഖ ശരിയാക്കുന്നതിനു മൂന്നു മാസത്തെ സമയ പരിധി അനുവദിച്ചിരിക്കുന്നത്. ഇത്തരം കേസുകള്‍ നില നില്‍ക്കുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പിഴയടച്ച് ശേഷം ഇഖാമ മാറ്റുവാനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഒളിച്ചോടല്‍ കേസ് നിലനില്‍ക്കുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നവര്‍ക്ക് ഉണ്ടായേക്കാവുന്ന നിയമ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണു പുതിയ സൗകര്യം ഏര്‍പ്പെടുത്തിയതെന്നും, മന്ത്രി മറിയം അഖീല്‍ വ്യക്തമാക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed