ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി അഞ്ച് ശതമാനമാക്കും


ന്യൂഡൽഹി: മോദി സർക്കാരിന്റെ സ്വപ്നപദ്ധതിയായ സന്പൂർണ ഇലക്ട്രിക് വാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി 12 ശതമാനത്തിൽ‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചേക്കുമെന്ന് റിപ്പോർ‍ട്ട്. ഇലക്ട്രോണിക് വാഹനങ്ങളുടെ ജി.എസ്.ടി കുറക്കുന്ന കാര്യം കേന്ദ്രസർ‍ക്കാറിന്റെ പരിഗണനയിലുണ്ടെന്നാണ് വിവരം.

ജൂണ്‍ 20 ന് നടക്കുന്ന ജി.എസ്.ടി കൗൺ‍സിൽ‍ യോഗത്തിൽ‍ ഇതുമായി ബന്ധപ്പെട്ട് ചർ‍ച്ചകളുണ്ടാകും. അതേസമയം 2030 ഓടെ രാജ്യത്ത് പൂർ‍ണമായും ഇലക്രോണിക് വാഹനങ്ങൾ‍ നിരത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് നീതി അയോഗെന്നാണ് റിപ്പോർ‍ട്ടുകൾ‍ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ വാഹന നിർ‍മ്മാതാക്കളുമായി നീതി അയോഗ് ചർ‍ച്ച നടത്തിയേക്കുമെന്നും. ഇലക്ട്രിക് വാഹനങ്ങൾ‍ കൂടുതൽ‍ നിരത്തിലിറക്കുകയെന്നതാണ് ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി കുറക്കുന്നതിലൂടെ സർ‍ക്കാർ‍ ലക്ഷ്യമിടുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed