കുവൈറ്റിലെ ഷുവൈഖ് തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണം; ആളപായമില്ല


പ്രദീപ് പുറവങ്കര I ഗൾഫ്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രധാന തുറമുഖങ്ങളിൽ ഒന്നായ ഷുവൈഖ് പോർട്ടിന് നേരെ ശത്രുരാജ്യത്തിന്റെ ഡ്രോൺ ആക്രമണം ഉണ്ടായതായി കുവൈറ്റ് പോർട്ട് അതോറിറ്റി അറിയിച്ചു. ഇന്നാണ് സംഭവം നടന്നത്. ആക്രമണത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

പ്രാഥമിക നിഗമനമനുസരിച്ച് തുറമുഖത്ത് ചില ഭൗതിക നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് അതോറിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ആക്രമണത്തെത്തുടർന്ന് ഇത്തരം അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഉടൻ തന്നെ സജ്ജമാക്കി. ബന്ധപ്പെട്ട മറ്റ് സുരക്ഷാ വിഭാഗങ്ങളുമായി ഏകോപിപ്പിച്ചാണ് നിലവിൽ തുറമുഖത്തെ പ്രവർത്തനങ്ങൾ നടക്കുന്നത്.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയതായും അധികൃതർ കൂട്ടിച്ചേർത്തു. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രത പാലിക്കാൻ എല്ലാ സുരക്ഷാ ഏജൻസികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

article-image

adsdsdesdefs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed