റമദാനിൽ അനധികൃത പണപ്പിരിവ് നടത്തുന്നവരെ നാടുകടത്തും

കുവൈത്ത് സിറ്റി : റമദാനിൽ അനധികൃത പണപ്പിരിവ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു കുവൈത്ത് മുന്നറിയിപ്പ്. ഒറ്റയ്ക്കോ കൂട്ടംചേർന്നോ ധനശേഖരണത്തിന് മുതിരുന്നവരെ നിരീക്ഷിക്കാൻ വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു.
പിടിയിലാകുന്ന വിദേശികളെ നാടുകടത്തുകയും ചെയ്യും. ജീവകാരുണ്യത്തിനായി കുവൈത്തിൽ നിയമവിധേയമായ സംവിധാനങ്ങളുണ്ട്. അനുമതി കൂടാതെയുള്ള ധനശേഖരണം യാചനയുടെ ഗണത്തിലാണ് ഉൾപ്പെടുക. യാചനയിലൂടെ കുവൈത്തിന്റെ പ്രതിച്ഛായ തകരുന്ന സാഹചര്യം പൊറുപ്പിക്കാൻ കഴിയില്ല. അതിനാലാണ് അനധികൃത ധനശേഖരണത്തിനെതിരെ കർശന നടപടി സ്വീകരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.