പാർക്കിംഗ് ഫീസ് അടച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ദുബൈയിൽ സ്മാർട് സ്കാനിംങ് സംവിധാനം
ദുബൈ : വാഹനങ്ങൾ പാർക്കിംങ് ഫീസ് അടച്ചിട്ടുണ്ടോയെന്നു പരിശോധിക്കാൻ സ്മാർട് സ്കാനിംങ് സംവിധാനവുമായി ആർ.ടി.എ വാഹനം. വാഹനത്തിന്റെ മു
കളിലുള്ള പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് സ്കാൻ ചെയ്യുക. നിർമ്മിതബുദ്ധിയിൽ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പ്രവർത്തിക്കുന്ന ഈ സംവിധാനം ഉപയോഗിച്ചു നിയമലംഘനങ്ങൾ 'ഒറ്റനോട്ടത്തിൽ' തിരിച്ചറിയാം.
നിയമലംഘനങ്ങൾ രേഖപ്പെടുത്തുന്നതിൽ കൃത്യത ഉറപ്പാക്കാനും ഒരേസമയം കൂടുതൽ വാഹനങ്ങൾ നിരീക്ഷിക്കാനും ഇതു സഹായകമാകും. എല്ലാ
മേഖലകളിലും സ്മാർട് സംവിധാനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമാണിതെന്ന് ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സി.ഇ.ഒ പറഞ്ഞു. വാഹനത്തിന്റെ അടുത്തെത്തി പാർക്കിംങ് ഫീസ് അടച്ചിട്ടുണ്ടോയെന്നു പരിശോധിക്കേണ്ട സാഹചര്യം ഇതിലൂടെ ഒഴിവാകും.
