വേ­നൽ കടു­ത്താ­ലും വെ­ള്ളം മു­ടങ്ങി­ല്ല : കു­വൈ­ത്ത് ജല മന്ത്രി­


കുവൈത്ത് സിറ്റി : വേനൽ കടുത്താലും വെള്ളം മുടങ്ങില്ലെന്ന് വൈദ്യുതി−ജലം മന്ത്രി ബകീത് അൽ റഷീദി. കഴിഞ്ഞ വേനലിൽ ഉപയോഗിച്ച തോത് പരിഗണിച്ചാണ് ഉറപ്പെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ വെള്ളത്തിന്റെ പരമാവധി ഉപയോഗം 485 ദശലക്ഷം ഗ്യാലൻ ആയിരുന്നു. എന്നാൽ, ഇപ്പോൾ പ്രതിദിനം 620 ദശലക്ഷം ഗ്യാലൻ വെള്ളം ലഭ്യമാണെന്ന് മന്ത്രി അറിയിച്ചു.

കരം അടയ്ക്കാത്തതിന്റെ പേരിൽ വെള്ളം, വൈദ്യുതി എന്നിവയുടെ വിതരണം റമസാനിൽ നിർത്തിവയ്ക്കില്ല. പ്രതിദിനം 60 ദശലക്ഷം ഗ്യാലൻ വെള്ളം ഉൽപ്പാദിപ്പിക്കാവുന്ന ശുദ്ധജല പദ്ധതിക്ക് കരാർ നൽകിയിട്ടുണ്ട്. ശുദ്ധജല കണക്ഷ‌നുകൾക്ക് സ്മാർട് മീറ്റർ ഘടിപ്പിക്കുന്ന സംവിധാനം വർഷാവസാനം നിലവിൽ വരും.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed