യു.എ.ഇയിൽ ശനിയാഴ്ച പൊതു-സ്വകാര്യമേഖലയ്ക്ക് അവധി
അബുദാബി : ഇസ്‌റാഅ് വൽ മിഅ്‌റാജ് പ്രമാണിച്ച് യു.എ.ഇയിലെ പൊതു-സ്വകാര്യ മേഖലകൾക്ക് ശനിയാഴ്ച (14) അവധിയായിരിക്കുമെന്ന് ഫെഡറൽ മാനവവിഭവ മന്ത്രാലയം അധികൃതർ അറിയിച്ചു.
പൊതുമേഖലയ്ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ മേഖലയ്ക്ക് ഇന്നലെയാണ് അവധി പ്രഖ്യാപിച്ചത്.
ശനിയാഴ്ച അവധി ലഭിക്കുന്നതോടെ സ്വകാര്യ കന്പനികളിൽ ജോലി ചെയ്യുന്നവർക്ക് തുടർച്ചയായി രണ്ടു ദിവസം (വെള്ളി, ശനി) അവധി ലഭിക്കും.

