ആരോ­ഗ്യ മേ­ഖലയിൽ 2000 വി­ദഗ്ദ്ധരെ­ നി­യമി­ക്കാൻ കു­വൈ­ത്ത്


കുവൈത്ത് സിറ്റി: അഞ്ഞൂറ് വിദേശ ഡോക്ടർമാരെയും നഴ്സുമാരും റേഡിയോളജി ടെക്നീഷ്യന്മാരും ഉൾപ്പെടെ 1500 വിദഗ്ധരെയും ആരോഗ്യമന്ത്രാലയം റിക്രൂട്ട് ചെയ്യും. ഇന്ത്യ, ഫിലിപ്പീസ് ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവർക്ക് അവസരം നൽകാനാണ് തീരുമാനം. കുവൈത്തിൽ പുതുതായി തുടങ്ങുന്ന ആശുപ
ത്രികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിലാകും നിയമനം.

അതേസമയം, ആരോഗ്യമന്ത്രാലയത്തിലെ ഭരണനിർവഹണ വിഭാഗത്തിലുള്ള വിദേശികളെ പിരിച്ചുവിടാൻ നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. പക
രം സ്വദേശികൾക്ക് അവസരം നൽകും. ഭരണനിർവ്വഹണ വിഭാഗത്തിൽ രണ്ടുവർഷത്തിനകം സന്പൂർണ സ്വദേശിവൽക്കരണമാണു ലക്ഷ്യം. മെഡിക്കൽ, നഴ്സിം
ങ് വിഭാഗത്തിൽ സന്പൂർണ സ്വദേശിവൽക്കരണം പ്രായോഗികമല്ലെന്ന് ആരോഗ്യമന്ത്രാലയം സിവിൽ സർവ്വീസ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. 

ഈ മേഖലയിൽ ആവശ്യമുള്ളത്ര സ്വദേശികൾ വിദ്യാഭ്യാസ യോഗ്യത പൂർത്തിയാക്കി പുറത്തുവരാൻ ചുരുങ്ങിയത് 10 വർഷമെങ്കിലും ആവശ്യമാണെന്നാണു മന്ത്രാലയത്തിന്റെ കണക്ക്. 

അതേസമയം ജലം−വൈദ്യുതി മന്ത്രാലയത്തിലെ 85% വിദേശികളെയും പിരിച്ചുവിട്ടതായി മന്ത്രാലയം അറിയിച്ചു. ജനുവരിയിലെ കണക്കനുസരിച്ച് 20,656 ജീവനക്കാരിൽ 1351 പേർ മാത്രമാണു വിദേശികൾ. ഒരുവർഷത്തിനിടെ 738 സ്വദേശി ജീവനക്കാർക്ക് പുതുതായി നിയമനം നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed