കല കുവൈറ്റ് ക്ഷേമനിധി ജാക്സണിന്റെ കുടുംബത്തിന് കൈമാറി


കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ഫഹാഹീൽ സിറ്റി യൂണിറ്റംഗമായിരുന്ന തൃശ്ശൂർ ചേലക്കോട്ടുകര സ്വദേശി ജാക്സന്റെ മരണാനന്തര ക്ഷേമനിധി തുക സി.പി.ഐ.എം തൃശൂർ ജില്ലാസെക്രട്ടറിയും മുൻ നിയമസഭാ സ്പീക്കറുമായ കെ. രാധാകൃഷ്ണൻ അദ്ദേഹത്തിന്റെ ഭാര്യ മോളിക്കു കൈമാറി. കല കുവൈറ്റ് കലാവിഭാഗം സെക്രട്ടറി രഹിൽ കെ.മോഹൻദാസിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ, മൂസ്പെറ്റ് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.വി. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു.

സി.പി.ഐ.എം തൃശൂർ ഏരിയ സെക്രട്ടറി കെ.രവീന്ദ്രൻ, മാർ അപ്രേം പള്ളിവികാരി റവ.ഫാ: ഡേവിസ് താലോക്കാരൻ, കല ട്രസ്റ്റ് എക്സി.അംഗം ദിവാകരൻ വാര്യർ, തളിക്കുളം ബ്ലോക്ക് ആരോഗ്യവിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലേഖ ജമാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. അമ്പിളി രഹിൽ, ജമാൽ, മോഹനൻ, ജാക്സന്റെ മാതാവ് മറിയാമ്മ, മക്കൾ അലീന, അലൻ തുടങ്ങി നിരവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സി.പി.ഐ.എം ശക്തൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.എം റോയ് സ്വാഗതവും സി.പി.ഐ.എം ചേലക്കോട്ടുകര ബ്രാഞ്ച് സെക്രട്ടറി ഇ.കെ.ഹരിദാസ് ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി. ക്യാൻസർ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ജാക്സൺ ജനുവരിയിലാണ് നിര്യാതനായത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed