കെ­.എസ്.ആർ.­ടി­.സി ജീ­വനക്കാ­രും പെ­ൻ­ഷൻ­കാ­രും ആശങ്കപ്പെ­ടേ­ണ്ടതി­ല്ലെ­ന്ന്­ മന്ത്രി­


ഇടുക്കി : കെ.എസ്.ആർ.ടി.സിയിൽ സാന്പത്തികപ്രതിസന്ധി അലട്ടുന്നുണ്ടെങ്കിലും ജീവനക്കാരും പെൻഷൻകാരും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കെ.എസ്.ആർ.ടി.സിയെ രക്ഷിച്ചെടുക്കാനുള്ള കർമപദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. ഇക്കാര്യത്തിൽ ജീവനക്കാരുടെ ശക്തമായ പിന്തുണ ഉണ്ടാകണമെന്നും ബസുകളുടെയും ജീവനക്കാരുടെയും എണ്ണത്തിൽ അന്തരമുള്ളതിനാൽ ഇതു കണക്കിലെടുത്ത് ചെലവു ചുരുക്കാൻ ഡ്യൂട്ടി പാറ്റേൺ പരിഷ്‌കരിക്കേണ്ടി വരും. ഈ സാഹചര്യത്തിൽ സ്ഥാപനത്തെ സംരക്ഷിക്കാൻ ജീവനക്കാർ ത്യാഗമനോഭാവം കാണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവനക്കാരുടെ ശന്പളം, പെൻഷൻ എന്നിവയിൽ പ്രതിമാസം 150 കോടിയോളം രൂപ വേണ്ടിവരുന്നുണ്ട്. പ്രതിമാസ വരുമാനം 130 കോടിയോളം മാത്രമാണ്. ഡീസൽ ഇനത്തിൽ 95 കോടിയോളമാണ് ചെലവ്.‌ വായ്‌പയ്‌ക്ക് പലിശയിനത്തിൽത്തന്നെ പ്രതിമാസം 90 കോടിയോളം നൽകണം. ഇത്തരത്തിൽ 400 കോടിയോളം രൂപയാണ് പ്രതിമാസ ചെലവ്. ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് വായ്‌പയെടുത്താണ് ഇപ്പോൾ പെൻഷൻ നൽകുന്നത്. പ്രതിദിനം മൂന്ന്കോടി രൂപ പലിശ കൊടുക്കുന്നത് 50 ലക്ഷമാക്കിയാൽ രണ്ടരക്കോടി രൂപയുടെ ചെലവ് ചുരുക്കാനാവും.

ചെലവുചുരുക്കൽ പ്രക്രിയ മറ്റ് മേഖലകളിലേക്ക് കടക്കുന്പോൾ ജീവനക്കാർ പിന്തുണ നൽകേണ്ടതുണ്ട്. ടയർ ഉപയോഗത്തിൽ ദേശീയ ശരാശരിയെക്കാൾ ഉയർന്ന നിലയാണുള്ളത്. ജീവനക്കാർക്ക് പെൻഷൻ നൽകുന്നത് പൂർണമായും സംസ്ഥാന സർക്കാർ തന്നെയാണ്. മാർച്ച് 31 കടക്കാനിരിക്കെ, സർക്കാരിന് 25,000 കോടി രൂപയെങ്കിലും വേണ്ടിവരും. സഹകരണ ബാങ്കുകൾ മുഖേനയുള്ള പെൻഷൻ വിതരണത്തിൽ രണ്ടായിരത്തിൽ താഴെ പേർക്ക് പെൻഷൻ കിട്ടുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 27ന് ഇക്കാര്യം ചർച്ച ചെയ്‌ത് പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന പ്രസിഡണ്ട് കെ. ജോൺ അദ്ധ്യക്ഷത വഹിച്ചു. മറ്റുള്ളവർ സംസാരിച്ചു

You might also like

  • Lulu Exchange
  • Straight Forward

Most Viewed