തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് കളിക്കളം കമ്മിറ്റി രൂപീകരിച്ചു
കുവൈറ്റ് സിറ്റി : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അബ്ബാസ്സിയ ഏരിയ കുട്ടികളുടെ കൂട്ടായ്മയായ കളിക്കളം കമ്മിറ്റി രൂപീകരിച്ചു. 23/03/2018 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന യോഗത്തിൽ ഏരിയ വനിത വേദി കോർഡിനേറ്റർ ശ്രീമതി. ഷെറിൻ ബിജു യോഗത്തിന് അധ്യക്ഷത വഹിച്ചു. പ്രസ്തുത യോഗത്തിൽ ശ്രീമതി. സിന്ധു പോൾസൻ സ്വാഗതം പറഞ്ഞു. യോഗ അധ്യക്ഷയും വനിതാവേദി കോർഡിനേറ്ററും ആയ ഷെറിൻ ബിജു അവരുടെ അധ്യക്ഷ പ്രസംഗത്തിൽ കളിക്കളം സമിതിയിലേക്ക് എത്തിച്ചേർന്ന എല്ലാകുട്ടികൾക്കും നന്ദിയും അതോടോപ്പം 2018 പ്രവർത്തന വർഷത്തിലേക്കു എല്ലാവിധ ആശംസകൾ നേരുകയും. തുടർന്ന് വരുന്ന കളിക്കളത്തിന്റെ എല്ലാ പ്രവർത്തനത്തിനും വനിതാവേദിയുടെ ഭാഗത്തുനിന്നുള്ള എല്ലാവിധ പിന്തുണയും അവർ വാഗ്ദാനം ചെയ്തു.
അസോസിയേഷൻ വനിതാവേദി ജനറൽ കൺവീനർ ശ്രീമതി. ഷൈനി ഫ്രാങ്ക്, ഏരിയ കൺവീനർ ശ്രീ. ആന്റോ പാണെങ്ങാടൻ, അസോസിയേഷൻ പ്രസിഡന്റ് ശ്രീ.ബിജു കടവി, ആക്ടിങ്. ജനറൽ സെക്രട്ടറി ശ്രീ. പൗലോസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . അംഗങ്ങളുടെ കുട്ടികളുടെ കൂട്ടായ്മയായ കളിക്കളം സംഘടന ഭാവിയുടെ വാഗ്ദാനങ്ങളാണെന്നും ഈ കൂട്ടായ്മ പരമാവധി തങ്ങളുടെ കഴിവിനനുസരിച്ചു അസോസിയേഷന് വേണ്ടി പ്രവർത്തിച്ചു. തങ്ങളുടെ സാമൂഹിക പ്രതിബദ്ധത സംഘടനയുടെ വിവിധ മേഖലയിൽ പ്രവർത്തനങ്ങൾ നിറവേറ്റുവാൻ ഉള്ള സാഹചര്യം ഉണ്ടാകണമെന്നും വനിതാവേദി ജനറൽ കൺവീനർ ശ്രീമതി. ഷൈനി ഫ്രാങ്ക് തന്റെ ആശംസാപ്രസംഗത്തിൽ കുട്ടികളെ ഓർമപ്പെടുത്തി.
തുടർന്ന് കളിക്കളം ഏരിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് നടന്നു. കളിക്കളം ഏരിയ കോഓർഡിനേറ്റർ ആയി ആൽഫ്രിൻ പൗലോസ് സെക്രട്ടറിയായി മെറിൻ വിൽസൺ എന്നിവരെയും , കേന്ദ്ര കമ്മിറ്റിയിലേക്ക് ജെസ്സാ ജോബി , ജെറോം ഷോബി, എക്സിക്യൂട്ടീവ് അംഗങ്ങളായി ഡോണ ബാബു, കരോളിൻ റോസ് , അലൻ ജോഷി , മനു പോൾസൺ , ജൊഹാൻ ഷോബി , മെവിൻആന്റണി എന്നിവരെയും തെരെഞ്ഞെടുത്തു.
എഴുപതോളം കുട്ടികൾ പങ്കെടുക്കുകയും യോഗത്തിനിടയിൽ കുട്ടികളുടെ കലാപരിപാടികളും, മാജിക് ഷോയും ഉണ്ടായിരുന്നു. ഏരിയ സെക്രട്ടറി ജോബർട്ട് ജോൺ നന്ദി പറഞ്ഞ യോഗം 1 മണിക്ക് അവസാനിച്ചു.

