സാ­ന്പത്തി­ക നയത്തി­ന്റെ­ കാ­തൽ സു­സ്ഥി­ര പു­രോ­ഗതി­യെ­ന്ന് സെ­ൻ­ട്രൽ ബാ­ങ്ക് ഗവർ­ണർ


കുവൈത്ത് സിറ്റി : രാജ്യത്തിന്റെ സാന്പത്തിക നയത്തിന്റെ കാതൽ സുസ്ഥിര പുരോഗതിയാണെന്ന് സെൻ‌ട്രൽ ബാങ്ക് ഗവർണർ ഡോ.മുഹമ്മദ് അൽ ഹാഷിൽ. രാജ്യത്തിന്റെ സാന്പത്തിക സൂചനകൾ മുഴുവനും നിക്ഷേപകരെ ആകർഷിക്കും വിധമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. സാധ്യതകൾ നിറഞ്ഞതും ഭൂമിശാസ്ത്രപരമായി മെച്ചപ്പെട്ട അവസ്ഥയിലുള്ളതുമായ രാജ്യമാണ് കുവൈത്ത്. സുസ്ഥിര ക്ഷേമത്തിനുതകും വിധം നിക്ഷേപാവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് സഹായിക്കുന്ന നിയമസംഹിതകളും രാ‍‍‍‍ജ്യത്ത് നിലനിൽക്കുന്നുണ്ട്. 

ദേശീയ സന്പദ്‌ ഘടനയ്ക്ക് പ്രചോദനം ആകുന്നവയാണ് രാജ്യം നേരിടുന്ന ഓരോ വെല്ലുവിളികൾ പോലും. വിപുലമായ എണ്ണശേഖരത്തോട് കൂടിയ ഭൂപ്രദേശമാണ് കുവൈത്ത്. ലോകത്തെ മൊത്തം എണ്ണശേഖരത്തിൻ‌റെ എട്ട് ശതമാനം കുവൈത്തിലാണ്. സുതാര്യതയും കാര്യക്ഷമതയും സത്യസന്ധതയും ഉറപ്പുനൽകുന്ന നിയമവ്യവസ്ഥകളും രാജ്യത്ത് നിലനിൽക്കുന്നു.

വർഷങ്ങളായി വലിയതോതിലുള്ള സാന്പത്തിക ഭദ്രത രാജ്യം അനുഭവിക്കുന്നു. സാന്പത്തിക നയം രൂപപ്പെടുത്തുന്നതിന് ഈ നീക്കിയിരുപ്പ് സന്പത്ത് സഹായിക്കുന്നുണ്ട്. ഈ നീക്കിയിരുപ്പിൽനിന്നാണ് രാജ്യം ക്രമാനുഗതമായി സാന്പത്തിക പരിഷ്കരണം ആവിഷകരിക്കുന്നത്. എണ്ണവിലയിടിവിനെ തുടർന്നുള്ള സാഹചര്യത്തിൽ കഴിഞ്ഞ മൂന്നുവർഷമായി എണ്ണയിതര ആഭ്യന്തര മൊത്ത ഉൽപ്പാദനത്തിൽ വളർച്ചയുണ്ടായിട്ടുണ്ട്. വരും നാളുകളിലും എണ്ണയിതര വരുമാനത്തിൽ വർദ്ധനയുണ്ടാകും. ചെലവിനത്തിലും വർദ്ധനയുണ്ടാകുന്നുണ്ട്. 11 ശതമാനത്തിൽനിന്ന് കഴിഞ്ഞ വർഷം ചെലവ് 14ശതമാനമായി വർദ്ധിച്ചു. 1990നുശേഷം 2016ൽ ബജറ്റ് കമ്മി അനുഭവപ്പെട്ടിരുന്നു. 

എന്നാൽ കഴിഞ്ഞ വർഷം ചെറിയതോതിലെങ്കിലും മിച്ചമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിന്റെ സാന്പത്തിക നയം മാറ്റേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. ലോകത്തെ മികച്ച കറൻസികൾ ഉൾപ്പെട്ട ബാസ്കറ്റുമായാണ് കുവൈത്ത് ദിനാർ പെഗ് ചെയ്‌തിട്ടുള്ളത്. ദിനാറിന്റെ പർച്ചേസിങ് പവറിൽ കഴിഞ്ഞ വർഷങ്ങളിൽ 1.5% വർദ്ധനയും ഉണ്ടായി. പ്രാദേശിക ബാങ്കുകളിൽ ആസ്തികളിലുണ്ടായ വളർച്ചയും ആശാവഹമാണ്. കിട്ടാക്കടങ്ങളുടെ തോതിൽ കഴിഞ്ഞവർഷം 1.9% കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed