ഇന്ത്യൻ എംബസി മെയ്ഡ് ഇൻ ഇന്ത്യ പ്രദർശനം നടത്തി
കുവൈത്ത് സിറ്റി : ഇന്ത്യൻ എംബസി ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസി ലിന്റെ (ഐ.ബി.പി.സി) സഹകരണത്തോടെ നടത്തിയ "മെയ്ഡ് ഇൻ ഇന്ത്യ" പ്രദർശനം കുവൈത്ത് വാണിജ്യ മന്ത്രാലയത്തിലെ രാജ്യാന്തര സംഘടനാ− വിദേശ വ്യാപാര വിഭാഗം അസി.അണ്ടർസെക്രട്ടറി ഷെയ്ഖ് നിമാർ ഫഹദ് അൽ മാലിക് അൽ സബാഹ് ഉദ്ഘാടനം ചെയ്‌തു.
ഇന്ത്യയിൽ നിന്നുള്ള നിരവധി ഉൽപ്പന്നങ്ങൾ അണിനിരത്തിയ പ്രദർശനം കാണാൻ സ്വദേശികൾ ഉൾപ്പെടെ നിരവധിപേർ എത്തി.

