കുവൈത്തിന്റെ മുഖച്ഛായ മാറ്റാൻ നോർത്തേൺ ഗൾഫ് ഗേറ്റ്‌വേ പദ്ധതി
കുവൈത്ത് സിറ്റി : വാണിജ്യ, ടൂറിസം മേഖലകളിലടക്കം കുവൈത്തിന്റെ മുഖച്ഛായ മാറ്റാൻ നോർത്തേൺ ഗൾഫ് ഗേറ്റ്‌വേ എന്ന ബൃഹത് പദ്ധതി പ്രഖ്യാപിച്ചു. വിഷൻ കുവൈത്ത് 2035 ദർശനരേഖയിലെ ഏറ്റവും ശ്രദ്ധേയ പദ്ധതിയാണിത്. 150 - 200 ബില്യൻ ഡോളർ വിദേശനിക്ഷേപത്തിലൂടെ കണ്ടെത്തും. പദ്ധതിച്ചെലവിന്റെ അഞ്ചിലൊന്നാണിത്. സ്വദേശികൾക്ക് വൻതോതിൽ തൊഴില വസരങ്ങളും ലക്ഷ്യമിടുന്നു.
പദ്ധതിയുടെ ഭാഗമായി ബോയിംങ് കന്പനി കുവൈത്തിൽ സ്ഥിരം ഓഫീസ് തുറക്കും. സ്വദേശികൾക്ക് ഉയർന്ന തസ്തികകളിൽവരെ ജോലി ലഭ്യമാകുമെന്നാണു പ്രതീക്ഷ. വിജ്ഞാന അനുബന്ധ മേഖലയിൽ മാത്രം മൂന്നു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ തൊഴിലവസരങ്ങളുണ്ടാകും.

