മലയാളി യുവാവിനെ റിയാദിൽ മരിച്ച നിലയിൽ കണ്ടെത്തി
റിയാദ് : റിയാദിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പരപ്പനങ്ങാടി ആലുങ്ങൽ ബീച്ച് സ്വദേശി എരീന്റെപുരയ്ക്കൽ ബഷീറിന്റെ മകൻ ബാഖിറി (23) നെയാണ് ബന്ധുവിന്റെ മുറിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
നാലു മാസം മുന്പ് സൗദിയിലെത്തിയ ഇദ്ദേഹം ഹായിലിലാണ് ജോലി ചെയ്തിരുന്നത്. ചികിത്സാർത്ഥം നാട്ടിൽ പോകുന്നതിന് റിയാദിലെ ബന്ധുവിന്റെ റൂമിലെത്തിയതായിരുന്നു. ശുമേസി ആശുപത്രിയിലുള്ള മയ്യിത്ത് സൗദിയിൽ തന്നെ ഖബറടക്കുന്നതിന് ശ്രമം തുടങ്ങി.

