സൗ­ദി­യിൽ ഹോ­ട്ടൽ രംഗത്ത് ജോ­ലി­ക്ക് സ്ത്രീ­കളും


മക്ക : പുരുഷന്മാരുടെ സമഗ്രാധിപത്യമുള്ള ഹോട്ടൽ മേഖലയിലും വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് ഒരു കൂട്ടം സൗദി യുവതികൾ. മക്കയിലെ ഹോട്ടലുകളിൽ മാനവശേഷി വിഭാഗം, റിസപ്ഷൻ, ബുക്കിംഗ്, പാചകം എന്നീ മേഖലകളിൽ 41 സൗദി യുവതികളാണ് ജോലി ചെയ്യുന്നത്. സൗദിവൽക്കരണം നടപ്പാക്കുന്നതിനും സൗദി പൗരന്മാരുടെ ശേഷി പ്രയോജനപ്പെടുത്തുന്നതിന് ഹോട്ടൽ മേഖലയെ ഒരുക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഹോട്ടലുകളിൽ സൗദി യുവതികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കിയിരിക്കുന്നതെന്ന് മക്ക ടൂറിസം, ദേശീയ പൈതൃക വകുപ്പ് ഡയറക്ടർ ജനറൽ ഡോ. ഫൈസൽ അൽശരീഫ് പറഞ്ഞു.

 ഉയർന്ന യോഗ്യതകളുള്ള സൗദി വനിതകൾക്ക് വിവിധ ഭാഷകൾ സംസാരിക്കുന്നതിനുള്ള കഴിവ് ഹോട്ടൽ മേഖലയിലെ തൊഴിലുകൾ സ്വീകരിക്കുന്നതിന് അവരെ യോഗ്യരാക്കുകയാണ്. ഹോട്ടൽ മേഖലയിലെ ഉന്നത പദവികളിൽ വനിതകൾ എത്തിച്ചേരുമെന്നും ആതിഥേയ മേഖലയിൽ ഉയരങ്ങൾ കീഴടക്കുന്നതിന് സൗദി വനിതകൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കളുണ്ടെന്ന് മക്കയിലെ ഹോട്ടലിൽ ഷെഫ് ആയി ജോലി ചെയ്യുന്ന അബീർ അൽ ഹർബി പറഞ്ഞു. മൂന്നു മാസത്തെ പരിശീലനത്തിനു ശേഷമാണ് തന്നെയും സഹപ്രവർത്തകരെയും ഫുൾടൈം അടിസ്ഥാനത്തിൽ ഷെഫുമാരായി നിയമിച്ചത്. ദിവസേന നിരവധി ഓർഡറുകൾ തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് അബീർ പറഞ്ഞു. 

ഹോട്ടലിലെ ജോലി സുരക്ഷിതവും സൗകര്യപ്രദവുമാണെന്ന് സൽമ ബാസലാമ പറഞ്ഞു. രണ്ടു വർഷം മുന്പാണ് താൻ ഹോട്ടലിൽ ജോലിയിൽ പ്രവേശിച്ചത്. ഇപ്പോൾ കൂടുതൽ വനിതകൾ ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട്. കുടുംബാംഗങ്ങളും സഹപ്രവർത്തകരും ഉപയോക്താക്കളും അടക്കം എല്ലാവരും പിന്തുണയും പ്രോത്സാഹനവും നൽകുന്നതിനാൽ ജോലിയിൽ ഒരുവിധ പ്രതിബന്ധങ്ങളും നേരിടുന്നില്ലെന്നും സൽമ പറഞ്ഞു.

പരന്പരാഗതമായി പുരുഷ ആധിപത്യമുള്ള വ്യത്യസ്ത മേഖലകളിൽ മികവ് പ്രകടിക്കുന്നതിന് സാധിക്കുമെന്ന് ലോകത്തിനു മുന്നിൽ തങ്ങൾ തെളിയിച്ചതായി ഹോട്ടൽ ജീവനക്കാരി നദ സുൽത്താൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed