കു­വൈ­ത്തിൽ ഭാ­വി­യിൽ നി­യമനം 100 വി­ദഗ്ദ്ധ തസ്തി­കകളിൽ മാ­ത്രം


കുവൈത്ത് സിറ്റി : രാജ്യത്തെ വിദഗ്ദ്ധ വിഭാഗത്തിൽ ഉൾപ്പെടുന്ന 100 തസ്തികകൾ ഉൾപ്പെടുത്തി മാൻ‌പവർ അതോറിറ്റി പട്ടിക തയ്യാറാക്കി. ഈ പട്ടികയിലെ ജോലികൾക്കു യോഗ്യതയുള്ളവർക്കു മാത്രമാകും ഭാവിയിൽ രാജ്യത്തു തൊഴിലവസരം. ഇവ ഏതൊക്കെയെന്ന വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

വിദേശ രാജ്യങ്ങളിൽ കുവൈത്ത് അധികൃതരുടെ അംഗീകാരമുള്ള സ്ഥാപനങ്ങൾ ഓൺ‌ലൈൻ വഴി നടത്തുന്ന പരീക്ഷയിൽ വിജയിക്കുന്നവരെ മാത്രമേ ജോലിക്കു പരിഗണിക്കൂ. ഇതിനായി രാജ്യാന്തര കമ്പനിയുമായി താമസിയാതെ കരാർ ഒപ്പുവയ്ക്കും. അവിദഗ്ദ്ധരുടെ വരവു കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണു പരിഷ്കാരങ്ങൾ. വിദേശികളിൽ ഏറെയും അവിദഗ്ധരാണെന്നതു തൊഴിൽ മേഖലയിൽ മാത്രമല്ല, സാമൂഹിക തലത്തിലും പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തൽ. 

അതിനിടെ, വിദേശ എൻ‌ജിനീയർമാർക്കു വിസ ലഭിക്കാനും ഇഖാമ പുതുക്കാനും കുവൈത്ത് എൻ‌ജിനീയേഴ്സ് സൊസൈറ്റിയുടെ എൻ.‌ഒ.സി വേണമെന്ന വ്യവസ്ഥയിൽ ആർക്കും ഇളവ് അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. സൊസൈറ്റിയുടെ പരീക്ഷ പാസാകുന്നവർക്കു മാത്രമേ ഇഖാമ പുതുക്കി നൽകൂ. വർഷങ്ങൾക്ക് മുന്പ് ജോലിയിൽ പ്രവേശിച്ചവരാണെങ്കിലുംഇഖാമ പുതുക്കാൻ എൻ‌.ഒ.സി ആവശ്യമാണ്. മലയാളികളടക്കം നൂറുകണക്കിന് എൻ‌ജിനീയർമാരെ പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ നിബന്ധനകളെന്ന് പരാതി ഉയർന്നിട്ടുണ്ട്.

പഠിച്ച കോഴ്സിന് നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ (എൻ.‌ബി‌‌.എ) അംഗീകാരമുണ്ടെങ്കിലേ പുതിയ വ്യവസ്ഥ അനുസരിച്ച് കുവൈത്ത് എൻ‌ജിനീയേഴ്സ് സൊസൈറ്റി എൻഒസി നൽകൂ. ഇന്ത്യയിൽഎൻ‌.ബി‌‌.എ റജിസ്ട്രേഷൻ ഇല്ലാത്ത ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഉള്ള സ്ഥാപനങ്ങളിൽ തന്നെ ചില കോഴ്സുകൾക്ക് എൻ.ബി‌‌.എ അംഗീകാരമില്ല. ഇത്തരത്തിലുള്ള ഒട്ടേറെപ്പേർ കുവൈത്തിൽ ജോലിചെയ്യുന്നുണ്ട്. പുതിയ പ്രതിസന്ധി മറികടക്കാൻ സർക്കാർ തലത്തിൽ ഇടപെടൽവേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed