കൊല്ലം ജില്ലാ പ്രവാസി സമാജത്തിനു പുതിയ നേതൃത്തം


കുവൈത്ത് സിറ്റി : കൊല്ലം ജില്ലാ പ്രവാസി സമാജം പതിനൊന്നാമത് വാര്‍ഷിക പൊതുയോഗം പ്രസിഡണ്ട് എസ്സ് .എ ലബ്ബയുടെ അദ്ധ്യക്ഷതയില്‍ കൂടി. ജനറല്‍സെക്രട്ടറി അലക്സ് മാത്യു സ്വാഗതം ആശംസിച്ചു. മീഡിയ സെക്രട്ടറി സലിംരാജ് അനുശോചനപ്രമേയവും, സംഘടന കാര്യാ സെക്രട്ടറി അന്‍സാർ കുളത്തുപ്പുഴ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സലില്‍ വര്‍മ സാമ്പത്തിക റിപ്പോര്‍ട്ടും, ആഡിറ്റര്‍ ലാജി ജേക്കബ്‌ ആഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

സമാജത്തിന്‍റെ അഞ്ച് യുണിറ്റ്കളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ചര്‍ച്ചയിൽ പങ്കെടുത്തു സംസാരിച്ചു. റിപ്പോര്‍ട്ടുകള്‍ പാസാക്കി. വരണാധികാരി ജോര്‍ജ് വൈരമണ്‍ പുതിയ വര്‍ഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് നേതൃത്തം നല്‍കി. സലിംരാജ് (പ്രസിഡണ്ട്) ഡോക്ടര്‍.സുബു തോമസ്‌( വൈസ്. പ്രസിഡണ്ട്) അലക്സ് മാത്യു (ജനറല്‍സെക്രട്ടറി) തമ്പി ലൂക്കോസ് (ട്രഷറര്‍) സലില്‍ വര്‍മ (ജോയിന്റ് ട്രഷറര്‍) ജേക്കബ്‌ തോമസ്‌ (സാമൂഹിക വിഭാഗം സെക്രട്ടറി) അന്‍സാര്‍ കുളത്തൂപ്പുഴ (സംഘടനകാര്യ സെക്രട്ടറി) പ്രമീള്‍ പ്രഭാകര്‍ (ആര്‍ട്ട്സ് സെക്രട്ടറി) അലക്സ് കുട്ടിപനവേലി (മാധ്യമ വിഭാഗം സെക്രട്ടറി) റെജി മത്തായി (കായിക വിഭാഗം സെക്രട്ടറി) ജോയ് ജോണ്‍ തുരുത്തിക്കര, ജേക്കബ്‌ ചണ്ണപ്പെട്ട, ജെയിംസ് പൂയപ്പള്ളി (രക്ഷാധികാരികള്‍ ) ലാജി ജേക്കബ്‌, രാജന്‍ സി കുളക്കട (ആഡിറ്റര്‍മാര്‍) എസ്സ്.എ.ലബ്ബ, ജോര്‍ജ് വൈരമണ്‍, അഡ്വ. തോമസ്‌ പണിക്കര്‍ സി.സാബു, മുരളി, ജോസ് തങ്കച്ചന്‍ എന്നിവരെ ഉപദേശക സമിതിയായും, ജേക്കബ്ബ് വൈദ്യന്‍, ജോസ് കുട്ടി കുഞ്ഞപ്പന്‍, ടി.ജി വൈദ്യന്‍, ഷാഹിദ് ലബ്ബ, ബിജു ജോര്‍ജ്, ബിനില്‍ ടി ഡി, സതീഷ്‌ ജി പിള്ള, കെ . വിജയന്‍, ബിനോയ്‌ അലക്സാണ്ടര്‍, അബ്ദുല്‍ നിയാസ് എന്നിവരെ എക്സിക്യുട്ടിവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed