ശ്രീദേവിയുടെ ജീവിതം സിനിമയാകുന്നു...
മൺമറഞ്ഞ നടി ശ്രീദേവിയുടെ ജീവിതം സിനിമയാക്കുന്നു. പ്രശസ്ത ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മയാണ് ചിത്രം ഒരുക്കുക. ശ്രീദേവിയുടെ മരണ ശേഷം സംവിധായകൻ രാം ഗോപാൽ വർമ്മ എഴുതിയ കുറിപ്പ് വൈറലായിരുന്നു. അതിൽ ശ്രീദേവി ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളും ബുദ്ധിമുട്ടുമൊക്കെ രാം ഗോപാൽ വർമ്മ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീദേവിയുടെ ജീവിതം സിനിമയാക്കാനായി രാം ഗോപാൽ വർമ്മ തീരുമാനിച്ചത്. രാം ഗോപാൽ വർമ്മയോട് അടുത്ത വൃത്തങ്ങൾ ഈ വാർത്ത സ്ഥിരീകരിച്ചു. ആരായിരിക്കും ശ്രീദേവിയായി വേഷമിടുന്നത് എന്ന കാര്യത്തെക്കുറിച്ച് വ്യക്തമല്ല.

