ജർ­മനി­യിൽ പ്രതി­സന്ധി­ തീ­ർ­ന്നു­; മെ­ർ­ക്കലിന് ഭരണത്തു­ടർ­ച്ച


ബർലിൻ : അഞ്ച് മാസത്തിലേറെ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് ജർമനിയിൽ വിരാമമായി. അംഗല മെർക്കലിനെ സഹായിക്കാൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്‌.പി.ഡി) വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. തിരഞ്ഞെടുപ്പു കഴിഞ്ഞ് അഞ്ച് മാസമായിട്ടും സർക്കാർ രൂപീകരിക്കാനാകാതെ നേരിട്ട രാഷ്‌ട്രീയ അനിശ്ചിതത്വം ഇതോടെ അവസാനിച്ചു. മന്ത്രിസഭ ഈ മാസം തന്നെ രൂപീകരിക്കും. സത്യപ്രതിജ്ഞ പത്ത് ദിവസത്തിനകം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. നാലാം വട്ടമാണ് മെർക്കൽ ചാൻസലറാകാൻ പോകുന്നത്. മെർക്കൽ ചാൻസലറായുള്ള വിശാലമുന്നണി യാഥാർത്ഥ്യമാകാനുള്ള അവസാന ശ്രമം എസ്‌.പി.ഡി പാർട്ടി അണികളുടെ ഹിതപരിശോധനയായിരുന്നു. ഹിതപരിശോധനയിൽ ഇന്നലെ അണികളിൽ മൂന്നിൽ രണ്ട് പേർ സമ്മതം നൽകിയതോടെയാണ് എസ്‌.പി.ഡി മെർക്കലിന്റെ യാഥാസ്ഥിതിക കക്ഷിയോടൊപ്പം വിശാലമുന്നണിയുടെ ഭാഗമാകാൻ തീരുമാനം എടുക്കുകയായിരുന്നു.

സപ്തംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ എസ്.പി.ഡി അടുത്ത കാലത്തുണ്ടായതിൽ ഏറ്റവും മോശപ്പെട്ട പ്രകടനമാണു കാഴ്ച വെച്ചത്. അതുകൊണ്ടുതന്നെ മെർക്കലിന്റെ നിഴലായി വീണ്ടും നാല് വർഷം തുടരാൻ എസ്.പി.ഡി നേതൃത്വത്തിനു താൽപര്യമില്ലായിരുന്നു. അവർ വിശാലമുന്നണിയുടെ ഭാഗമാകാതെ മാറി നിൽക്കാൻ തീരുമാനിച്ചതോടെയാണു ജർമനി രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തത്. 

മറ്റു രണ്ടു ചെറുപാർട്ടികളെ മുന്നണിയിൽ ഉൾപ്പെടുത്തി അധികാരത്തിൽ തുടരാൻ മെർക്കൽ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് അണികളുടെ സമ്മതത്തോടെ മെർക്കലിനെ പിന്തുണയ്ക്കാൻ എസ്‌.പി.ഡി തയാറായിരിക്കുന്നത്. എസ്.പി.ഡിയുടെ തീരുമാനത്തെ കഴിഞ്ഞ അഞ്ചുമാസമായി ആക്ടിംഗ് ചാൻസലറായി തുടരുന്ന മെർക്കൽ സ്വാഗതം ചെയ്തു.

മെർക്കലിനെ പിന്തുണയ്ക്കാൻ എസ്.പി.ഡി നേതൃത്വം എടുത്ത തീരുമാനത്തിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ടായിരുന്നു. അതിനാൽ ഇന്നലത്തെ പാർട്ടി വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്‍റെ പിന്തുണ ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed