ക്വിസ് മത്സര ചോദ്യാവലി പ്രകാശനം ചെയ്തു
കുവൈത്ത് സിറ്റി : മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തോടോനുബന്ധിച്ചു വിമന്‍സ് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ക്വിസ് മത്സര ചോദ്യാവലി കുവൈത്തിലെ സാമുഹ്യ പ്രവര്‍ത്തിക ഷൈനി ഫ്രാങ്കിന് നല്‍കി പ്രകാശനം ചെയ്തു.
മാർച്ച് 8ന് വൈകുന്നേരം 6:30ന് അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ വച്ച് സ്ത്രീ ശാക്തികരണം : സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിക്കുമെന്നു പ്രസിഡണ്ട് നസീമ അബ്ദുല്‍ അസീസ് അറിയിച്ചു. സെമിനാറില്‍ കുവൈത്തിലെ മത-സാമുഹ്യ-സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ത്രീ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

