പുതിയ അപ്ഡേഷനുമായി വാട്സ് ആപ് ഉടനെത്തും
മുംബൈ: പ്രമുഖ സാമൂഹ്യമാധ്യമമായ വാട്സ്ആപ്പ് കഴിഞ്ഞ നവംബറിൽ അവതരിപ്പിച്ച (ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചർ) അയച്ച സന്ദേശങ്ങൾ ഡെലീറ്റ് ചെയ്യാനുള്ള സംവിധാനത്തിൽ, മെസേജ് അയച്ച് 7 മിനിട്ടിനുള്ളിൽ ഡെലീറ്റ് ചെയ്യണമായിരുന്നു. എന്നാലിപ്പോൾ പോസ്റ്റ് ചെയ്ത സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ കൂടുതൽ സമയം അനുവദിച്ച് തന്നിരിക്കുകായണ്. അറിയാതെയോ മാറിയോ പോസ്റ്റ് ചെയ്ത സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ ഇനി 68 മിനിറ്റും 16 സെക്കൻഡും സമയമുണ്ട്. എന്നാൽ ബീറ്റ യുസേഴ്സിന് മാത്രമാണ് നിലവിൽ ഈ അപ്ഡേഷൻ ലഭിക്കുകയുള്ളൂ. അധികം താമസിക്കാതെ എല്ലാ വാട്ട്സ്ആപ് യൂസേഴ്സിനും ഈ അപ്ഡേഷൻ ലഭിക്കുമെന്ന് വാട്ട്സ് ആപ് അറിയിച്ചു. ഡിലീറ്റ് സമയം കൂട്ടിയത് കൂടാതെ പുതുമയുള്ള ഇമോജികളും വാട്സ്ആപ് അവതരിപ്പിക്കുന്നുണ്ട്.
എന്നാൽ, മറ്റ് ചില ആപ്പുകളുടെ സഹായത്തോടെ നോട്ടിഫിക്കേഷൻ പാനലിൽ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടെടുക്കാൻ കഴിയുന്നതായി പരാതി ഉയർന്നിരുന്നു. ഇപ്പോഴെത്തിയിരിക്കുന്ന അപ്ഡേഷനിലൂടെ ഈ പ്രശ്നവും പരിഹരിച്ചെന്നാണ് റിപ്പോർട്ട്. ഒരിക്കൽ ലഭിച്ച മെസേജുകൾ ആവർത്തിച്ചു വരുന്ന ഫോർവേഡഡ് മെസേജുകൾ പ്രത്യേകം തിരിച്ചറിഞ്ഞ് നിയന്ത്രിക്കാനുള്ള ഫീച്ചറും വാട്സ് ആപ് നിയന്ത്രിക്കാനുള്ള സംവിധാനം കണ്ടെത്തും. വാട്ട്സ് ആപ് ഉപയോക്താക്കൾക്ക് ശല്യമാകുന്ന ഘടകങ്ങളിലൊന്നാണ് ഒരേ മെസേജ് തന്നെ പലയിടത്തു നിന്നും ആവർത്തിച്ച് വരുന്നത്.

