വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിദ്ദേശവുമായി സൗദി ട്രാഫിക് ഡയറക്ടറേറ്റ്
റിയാദ് : സൗദിയിൽ വാഹനം ഓടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. വാഹനം ഓടിക്കുന്പോൾ സീറ്റ് ബെൽറ്റ് ധരിക്കാത്തവരെ കണ്ടെത്തി നിയമ ലംഘനം രജിസ്റ്റർ ചെയ്യുന്ന ഓട്ടോമാറ്റിക് ക്യാമറ സംവിധാനം നാളെ മുതൽ നിലവിൽ വരുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവിംഗിൽ നിന്നു ശ്രദ്ധ തിരിയുന്ന പ്രവൃത്തികൾക്ക് പിഴ ശിക്ഷ ലഭിക്കും. വെള്ളംകുടിക്കുക, മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയവ ശിക്ഷാർഹമാണെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
മറ്റുള്ളവരെ ആകർഷിക്കാൻ വാഹനങ്ങളിൽ എഴുത്തുകയോ സ്‌നാപ് ചാറ്റ് ഐ.ഡി പതിക്കുന്നതും ശിക്ഷാർഹമാണ്. അനുമതിയില്ലാതെ വാഹനങ്ങളുടെ ഷെയ്പിൽ മാറ്റം വരുത്തുന്നത് നിയമ ലംഘനമാണ്.
സിഗ്നൽ ചുവപ്പ് ആയിരിക്കുന്പോൾ വലതുവശത്തേക്ക് തിരിഞ്ഞ് പോകാൻ കാറുകൾക്ക് അനുമതിയുണ്ട്. റിയാദ്, ജിദ്ദ, ദമാം എന്നീ പട്ടണങ്ങളിൽ പരീക്ഷണാർത്ഥമാണ് ഓട്ടോമാറ്റിക് ക്യാമറ സംവിധാനം നാളെ മുതൽ നടപ്പിലാക്കുന്നതെന്നും ട്രാഫിക് ഡയറക്ടറേറ്റ് അധികൃതർ അറിയിച്ചു.

