മുൻ ബഹ്‌റൈൻ പ്രവാസി ഉഷാ ദേവരാജൻ അന്തരിച്ചു


മനാമ : ബഹ്‌റൈനിലെമുൻ പ്രവാസിയും  അറിയപ്പെടുന്ന കൗൺസിലറും സാമൂഹ്യ പ്രവർത്തകയു മായിരുന്ന  ഡോ.ഉഷ ദേവരാജൻ (69) കൊച്ചിയിൽ അന്തരിച്ചു. ബഹ്‌റൈനിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷകനും സിനിമാ പ്രവർത്തകനും  ടോസ്റ്റ് മാസ്റ്ററുമായ ഡോ സുരേഷ് കരുണാകരന്റെ സഹോദരിയാണ്.  തിരുവനന്തപുരം സ്വദേശിയായ ഇവർ 5 വര്ഷം മുൻപാണ് സ്‌ഥിരതാമസമാക്കിയിരിക്കുന്ന കൊച്ചിയിലേയ്ക്ക് മടങ്ങിയത്.

ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ കൊച്ചിയിലെ കുഞ്ഞാലൂസ് നഴ്‌സിംഗ് ഹോമിൽ പരിശോധനയ്ക്ക് എത്തിയാതായിരുന്നു. വൈകീട്ട് 5 മണിക്ക് അന്തരിച്ചു.   2007 മുതൽ  5 വർഷക്കാലം ബഹ്‌റൈനിലെ ഒരു കമ്പനിയിൽ കൺസൽട്ടൻറ് ആയി പ്രവർത്തിച്ചിരുന്ന ഉഷ ദേവരാജ്  ബഹ്‌റൈനിലെ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബ്കളിൽ സ്‌ഥിര സാന്നിധ്യമായിരുന്നു . നല്ലൊരു പ്രഭാഷക ആയിരുന്ന ഇവർക്ക് ബഹ്‌റൈനിൽ വലിയൊരു സൗഹൃദ വലയം തന്നെ ഉണ്ടായിരുന്നു.  ജാതി മത വർഗ്ഗ ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കുകയും ചെയ്തിരുന്നു.

ബഹ്‌റൈനിലെ സിനിമാ പ്രവർത്തന മേഖലയുമായും  ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നതു കൂടാതെ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ,പ്രവാസി ഗൈഡൻസ് ഫോറം  കൂടാതെ പൊതുരംഗത്തു പ്രവർത്തിക്കുന്ന നിരവധി ആളുകളുമായും അടുത്ത സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന വ്യക്തി ആയിരുന്നു. മലയാള ചലച്ചിത്രത്തിലെ ബഹുമുഖ പ്രതിഭയായ ബാലചന്ദ്ര മേനോന്റെ കുടുംബവുമായി അടുത്ത ബന്ധം കാത്തു സൂക്ഷിച്ചുരുന്ന ഇവർ നന്ദനം എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു.

ഭർത്താവ് പരേതനായ ദേവരാജ്. മക്കൾ  രശ്മിത(യു എ ഇ ), സുഷ്മിത(ബംഗളൂരു) തൃഷ്ണ(തിരുവനന്തപുരം). മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്  കടവന്ത്ര ടി ഡി റോഡിലെ  ഗാലക്‌സി ഹോമിൽ  കൊണ്ടുവന്ന ശേഷം വൈകീട്ട് 5 മണിക്ക് സംസ്കരിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed