വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നുണ്ടെന്ന് മാൻപവർ അതോറിറ്റി
കുവൈത്ത് സിറ്റി : വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് മാൻപവർ അതോറിറ്റി ശരിയാംവിധം പ്രവർത്തിക്കുന്നുണ്ടെന്ന് അതോറിറ്റി വക്താവ് അസീൽ അൽ മസാഇദ് പറഞ്ഞു. സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന വിദേശികളുടെ അവകാശങ്ങൾ നിയമവ്യവസ്ഥകൾക്ക് അനുസൃതമായി സംരക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതായുള്ള വാർത്തകളും അതു സംബന്ധമായി ചില രാജ്യങ്ങളിലെ ഔദ്യോഗിക സംവിധാനങ്ങളുടെ പ്രസ്താവനകളും അദ്ദേഹം തള്ളി. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ അതോറിറ്റി പ്രതിജ്ഞാബദ്ധമാണ്. എന്നാൽ സർക്കാർ പദ്ധതികളും പ്രോജക്ടുകളും മുടങ്ങാതെ നോക്കേണ്ടുന്ന ചുമതലയും അതോറിറ്റി നിർവഹിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഫിലിപ്പീൻസ്, ഇന്ത്യ എംബസികളുമായി ബന്ധപ്പെട്ട് ഈ വിഷയത്തിൽ അതോറിറ്റി അനവധി ചർച്ചകൾ നടത്തിയിട്ടുണ്ട്. തൊഴിലാളികൾക്കു ശന്പളം നൽകാത്ത ചില കന്പനികളുമായി ബന്ധപ്പെട്ടും മറ്റുമായിരുന്നു ചർച്ചകളെന്നും അദ്ദേഹം വ്യക്തമാക്കി.

