സൗ­ദി­യിൽ ഭക്ഷ്യോ­ൽ­പ്പന്ന വി­ൽ­പ്പന കേ­ന്ദ്രങ്ങളു­ടെ­ ലൈ­സൻ­സിൽ 25% കു­റവ്


റിയാദ് : റെസ്റ്റോറന്റുകൾ, കഫ്റ്റീരിയകൾ, ഹോട്ടലുകൾ, ബൂഫിയകൾ അടക്കം ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് കഴിഞ്ഞ വർഷം മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം അനുവദിച്ച ലൈസൻസുകളുടെ എണ്ണത്തിൽ 25 ശതമാനം കുറവ്. കഴിഞ്ഞ കൊല്ലം ഇത്തരത്തിൽ പെട്ട 21,000 ലേറെ സ്ഥാപനങ്ങൾക്കാണ് ലൈസൻസ് അനുവദിച്ചത്. 

2016 ൽ 28,000 ലേറെ സ്ഥാപനങ്ങൾക്ക് ലൈസൻസ് അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം ആകെ 66,938 സ്ഥാപനങ്ങൾക്കാണ് മന്ത്രാലയം ലൈസൻസ് നൽകിയത്. 2016 ൽ 83,214 സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയിരുന്നു. കഴിഞ്ഞ വർഷം അനുവദിച്ചതിൽ 21,658 ലൈസൻസുകൾ പുതിയ ലൈസൻസുകളും 45,142 പുതുക്കിയ ലൈസൻസുകളും 138 താൽക്കാലിക ലൈസൻസുകളുമായിരുന്നു.

കഴിഞ്ഞ കൊല്ലം ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് ഏറ്റവും കൂടുതൽ ലൈസൻസുകൾ അനുവദിച്ചത് റിയാദ് പ്രവിശ്യയിലാണ്. ഇവിടെ 28,942 ലൈസൻസ് അനുവദിച്ചു. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയിൽ 14,497 സ്ഥാപനങ്ങൾക്കും മൂന്നാം സ്ഥാനത്തുള്ള മദീന പ്രവിശ്യയിൽ 5,530 സ്ഥാപനങ്ങൾക്കും ലൈസൻസ് അനുവദിച്ചു.

 2017 ൽ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന 2,70,909 സ്ഥാപനങ്ങൾക്കാണ് മന്ത്രാലയം ലൈസൻസ് നൽകിയത്. ഇതിൽ 85,105 എണ്ണം പുതിയ ലൈസൻസുകളും 1,82,757 എണ്ണം പുതുക്കിയ ലൈസൻസുകളും 3,047 എണ്ണം താൽക്കാലിക ലൈസൻസുകളുമായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed