യാത്രയയപ്പ്‌ നൽകി


കുവൈത്ത് സിറ്റി : മുപ്പതു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക്‌ യാത്രയാവുന്ന കുവൈറ്റിലെ എഴുത്തുകാരി ശ്രീമതി ലിസി കുറിയാക്കോസിന് മലയാളം കുവൈറ്റ്‌ എഴുത്തു വായനക്കൂട്ടം യാത്രയയപ്പ്‌ നൽകി.

മലയാളം കുവൈറ്റ് കോർഡിനേറ്റർ ബർഗ് മാൻ തോമസിന്റെ അധ്യക്ഷതയിൽ അബ്ബാസിയ ഫോക്ക് ഓഡിറ്റേറിയത്തിൽ നടന്ന ചടങ്ങ് പ്രമുഖ സാഹിത്യകാരനായ ജോൺ മാത്യു ഉദ്ഘാടനം ചെയ്തു. 'ബിനൈത്ത് ദി റിവർ' എന്ന ലിസി കുറിയാക്കോസിന്റെ ഇംഗ്ലിഷ് കവിതാ സമാഹരത്തിന്റെ പുസ്തകാ വലോകനം സുനിൽ ചെറിയാനും, 'വാക്കിന്റെ വഴികൾ' എന്ന വിഭീഷ് തിക്കോടിയുടെ കാവ്യസമാഹരത്തിന്റെ പുസ്തകാവലോകനം ഉത്തമൻ വളത്തുകാടും നിർവഹിച്ചു.

കുവൈറ്റിലെ പ്രമുഖ സാഹിത്യകാരന്മാർ പങ്കെടുത്ത ചടങ്ങിൽ സാം പൈനുംമൂട്‌, കരുണാകരൻ, വിഭീഷ്‌ തിക്കോടി, അബ്ദുൾ ഫത്താഹ് തയ്യിൽ, ബെസ്സി കടവിൽ, സുജി മീത്തൽ, പി ആർ ചുണ്ടമ്പറ്റ, ലാസർ ഡിസിൽവ, സതീഷ്‌ എന്നിവർ ആശംസകൾ അറിയിച്ചു. മലയാളം കുവൈത്തിനുവേണ്ടി ജോൺ മാത്യു ലിസി കുറിയാക്കോസിനെ മൊമന്റൊ നൽകി ആദരിച്ചു . മറുമൊഴിയിൽ ലിസി തന്റെ എഴുത്ത്, പ്രവാസ ജീവിതം എന്നിവയെ കുറിച്ചുള്ള അനുഭവം പങ്കിട്ടു. ഉത്തമൻ വളത്തുകാട് സ്വാഗതവും ഷാജി രഘുവരൻ നന്ദിയും രേഖപ്പെടുത്തി.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed