ഇറാഖ് പുനർനിർമ്മാണം രാജ്യാന്തര ഉത്തരവാദിത്തമെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രി
കുവൈത്ത് സിറ്റി : ഇറാഖിനെ സഹായിക്കുന്നതിനായി കുവൈത്ത് ആതിഥ്യം വഹിക്കുന്ന സമ്മേളനം രാജ്യാന്തര സമൂഹത്തിനു നൽകുന്ന സന്ദേശംവലുതാണെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്. ഇറാഖിലെ സ്ഥിരത പുനഃസ്ഥാപിക്കുക എന്നതു രാജ്യാന്തരഉത്തരവാദിത്തമാണെന്ന ബോധ്യപ്പെടുത്തലാണ് ആ സന്ദേശമെന്ന് ഇറാഖിൽനിന്നെത്തിയ മാധ്യമ പ്രവർത്തകരുമായുള്ളസംവാദത്തിൽ അദ്ദേഹം പറഞ്ഞു.
വർഷങ്ങളായുള്ള കലാപം കാരണം തകർന്ന ഒരു രാജ്യത്തെ പുനർനിർമിക്കാനുള്ള യത്നമാണു രാജ്യാന്തര സമ്മേളനം. ബൗദ്ധികമായി ശേഷിയുള്ള രാജ്യമാണ് ഇറാഖ്. അതേസമയം, അതു പ്രയോജനപ്പെടുത്തുംവിധം ആ രാജ്യത്തെ പുനർനിർമ്മിച്ചെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തും ഇറാഖും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് നാസർ അൽ സബാഹ് അൽ അഹമ്മദ് അൽ സബാഹ് വ്യക്തമാക്കി.
ഇറാഖ് പുനർനിർമാണത്തിനായുള്ള രാജ്യാന്തര സമ്മേളനം റിപ്പോർട്ട് ചെയ്യാൻ എത്തിയ ഇറാഖിലെ മാധ്യമ പ്രവർത്തകർക്കു നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാവി ശോഭനമാക്കുന്നതിനുള്ള പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിൽ വളർന്നു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.



