ഇന്ത്യയിൽ നിന്നുള്ള പക്ഷി ഇറക്കുമതി സൗദി നിരോധിച്ചു


റിയാദ് : ഇന്ത്യയിൽ നിന്നു ജീവനുള്ള പക്ഷിക ളെ ഇറക്കുമതി ചെയ്യുന്നതിനു സൗദി അറേബ്യ താൽക്കാലികമായി വിലക്കേർപ്പെടുത്തി. വേൾഡ്   ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിൽ സൗദി ജല, പരിസ്ഥിതി, കാർഷിക മന്ത്രാലയമാണ്  വിലക്ക് ഏർപ്പെടുത്തിയത്.

ഇന്ത്യ ഉൾപ്പെടെയുള്ള മേഖലയിൽ ഗുരുതരമായ പക്ഷിപ്പനി ഉണ്ടെന്ന ഓർഗനൈസേഷന്റെ മുന്നറിയിപ്പിനെതുടർന്നാണു നിരോധനം ഏർപ്പെടുത്തിയതെന്ന്  ജന്തുവിഭവ വിഭാഗത്തിലെ ഡയറക്ടർ  ഡോ.സനദ് അൽ ഹർബി വിവരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed