കു­വൈ­ത്ത് പൊ­തു­മാ­പ്പ് : അവധി­ ദി­നങ്ങളി­ലും പ്രവർ­ത്തി­ച്ച് ഇന്ത്യൻ എംബസി­


കുവൈത്ത് സിറ്റി : കുവൈത്ത് ഇന്ത്യൻ എംബസി പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവരെ സഹായിക്കാൻ അവധി ദിനങ്ങളിലും പ്രവർത്തിക്കുന്നു. പ്രതിവാര അവധി ദിവസമായ ഇന്നലെയും രാവിലെ മുതൽ എംബസിയിൽ പൊതുമാപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സജീവമായി. ഇന്നലെ രാവിലെ തന്നെ എമർജൻസി സർട്ടിഫിക്കറ്റ് ശേഖരിക്കുന്നതിനായി രണ്ടായിരത്തിലേറെ ആളുകളാണ് എംബസിയിൽ എത്തിയത്.  

വിവിധ പ്രവാസി സംഘടനാ പ്രവർത്തകർ സേവന സന്നദ്ധരായി എംബസി പരിസരത്ത് തുടരുന്നത് രേഖകൾ തേടി എംബസിയിൽ എത്തുന്നവർക്കും ജീവനക്കാർക്കും സഹായകമാകുന്നുണ്ട്.  രേഖകൾ പൂരിപ്പിച്ചു നൽകുന്നതിനു പുറമെ കുടിവെള്ളം നൽകിയും മെഡിക്കൽ സേവനം ആവശ്യമുള്ളവർക്ക് അത് ലഭ്യമാക്കുന്നതിനുമൊക്കെ വിവിധ സംഘടനാ പ്രവർത്തകർ ശ്രദ്ധിക്കുന്നു. ചില സംഘടനകൾ അത്യാവശ്യക്കാർക്ക് വിമാന ടിക്കറ്റ് സൗജന്യമായി നൽകിയും ആശ്വാസം പകരുന്നു. മലയാളി ടാക്സി ഡ്രൈവർമാർ പൊതുമാപ്പുമായി ബന്ധപ്പെട്ട് എംബസിയിലെത്തുന്നവർക്കും തിരിച്ചുപോകുന്നവർക്കും സൗജന്യ യാത്രാ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.

അതേസമയം എംബസി അധികൃതർ‍ വിരളടയാളം എടുത്ത് തുടങ്ങി. രേഖകൾ ഒന്നുമില്ലാത്തവരുടെ വിരലടയാളം എടുത്ത് പഴയ വിവരങ്ങൾ ശേഖരിക്കുന്നതിനാണിതെന്ന് അധികൃതർ അറിയിച്ചു. എംബസി അധികൃതരും, കുവൈത്ത് ഡെമസ്റ്റിക് ലേബർ വിഭാഗവും നടത്തിയ ചർച്ചയെ തുടർന്നാണിത്.

എംബസിയിൽ നിന്ന് നൽകുന്ന ഔട്ട്പാസുകളിൽ തുടക്കം മുതലേ ഡി.എൽ.ഒയുടെ ക്ലീയറൻസും നൽകുന്നുണ്ടായിരുന്നു. എന്നാൽ, കുവൈത്ത് അധികൃതരുടെ പക്ഷം രേഖകൾ ഒന്നും ഇല്ലാത്തവരുടെ, വിരലടയാളം എടുത്ത് പഴയ വിവരങ്ങൾ ഇമിഗ്രേഷനിൽ നിന്ന് ശേഖരിക്കണം. ഇത്തരത്തിൽ നിരവധി ആളുകൾ എംബസി നൽകിയ ഔട്ട്പാസിൽ ഉൾപ്പെട്ടിരുന്നു. ഇതിനെ തുടർന്ന്, എംബസി അധികൃതരുടെ ആവശ്യപ്രകാരമാണ് ഇമിഗ്രേഷൻ അധികൃതർ സേവനം എംബസിയിൽ വച്ചത്.

ഇത്തരത്തിൽ‍ വിരലടയാളം എടുക്കുന്നവർക്ക് തിരികെ കുവൈത്തിലെത്തുന്നതിന് വിലക്കില്ല. വിരലടയാളം അനുസരിച്ചു പുതിയ കോഡ് നന്പർ നൽകി അവർക്ക് ക്ലിയറൻസ് നൽകുന്നതിനാണിത്. ഇതുവരെ ഔട്ട്പാസിന് 9000− അപേക്ഷകൾ വന്നതിതിൽ 6500−ൽ അധികം ക്ലിയറനസ് അടക്കം എംബസിയിൽ നിന്ന് കൊടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed