സ്കോളർഷിപ്പ് വിതരണോദ്ഘാടനം നിർവ്വഹിച്ചു
മനാമ : കെ.എം.സി.സി ബഹ്റൈൻ കണ്ണൂർ ജില്ലാ കമ്മിറ്റി ആരംഭിച്ച അഹ്‌മദ് സാഹിബ് മെമ്മോറിയൽ എജ്യുക്കേഷണൽ ഹെൽപ്പ് ഡെസ്കിന്റെ കീഴിൽ കണ്ണൂർ ജില്ലയിലെ ഡിഗ്രീപ്രഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന ന്യുനപക്ഷ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ സ്കോളർഷിപ്പ് വിതരണോദ്ഘാടനം കണ്ണൂരിൽ നടന്ന ഇ. അഹ്മദ് സാഹിബ് അനുസ്മരണ സമ്മേളനത്തിൽ വെച്ച് കെ.സി. വേണുഗോപാൽ എം.പിയുടെ സാന്നിദ്ധ്യത്തിൽ സംസ്ഥാന മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട് അബദുൽ ഖാദർ മൗലവി, കോ-ഓർഡിനേറ്ററായ ടി.പി. അബ്ബാസ് ഹാജിക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു.
ചടങ്ങിൽ ബഹ്റൈൻ കെ.എം.സി.സി കണ്ണൂർ ജില്ലാ സെക്രട്ടറി നൂറുദ്ദീൻ മാട്ടൂൽ, ജില്ലാ കെ.എം.സി.സി മുൻ പ്രസിഡണ്ട് ഖാദർ മുണ്ടേരി, ബഹ്റൈൻ കെ.എം.സി.സി അംഗം റസാഖ് മുല്ലാളി, ഖത്തർ കെ.എം.സി.സി കണ്ണൂർ ജില്ല മുൻ പ്രസിഡണ്ട് മുസ്തഫ മുണ്ടേരി, ബാഗ്ലൂർ കെ.എം.സി.സി പ്രസിഡണ്ട് നൗഷാദ്, ജില്ലാ മുസ്ലീം ലീഗ് നേതാക്കളായ അബ്ദുൾ കരീം ചേലേരി, പി. കുഞ്ഞിമുഹമ്മദ്, ബി.പി ബന്പൻ, ടി.പി.വി കാസിം, കണ്ണൂർ മണ്ധലം മുസ്ലീം ലീഗ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.




