ഇന്ത്യക്ക് വ്യോമ പാത അനുവദിക്കില്ലെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി
റിയാദ് : ഇന്ത്യയെ പ്രതിരോധ ത്തിലാക്കി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി. ഇസ്രായേലിലേക്കുള്ള വിമാന സർവ്‍വീസിന് ഇന്ത്യക്ക് വ്യോമ പാത അനുവദിക്കില്ലെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇസ്രായേലിലേക്ക് പറക്കാൻ എയർ ഇന്ത്യയ്ക്ക് അനുമതി നൽകിയെന്ന വാർത്തകൾ അതോറിറ്റി നിഷേധിച്ചു. നേരിട്ടുള്ള സർവ്‍വീസിന് സൗദി വഴിയുള്ള പാതയാണ് എയർ ഇന്ത്യ നോട്ടമിട്ടിരുന്നത്.
ഇസ്രായേലുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി വിമാന സർവ്‍വീസ് തുടങ്ങുന്നതിനുള്ള ഒരുക്കത്തിലാ ണ് എയർ ഇന്ത്യ. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെ തന്യാഹുവിന്റെ സന്ദർശനത്തി ന് ശേഷമാണ് സൗദി വഴി ഇസ്രായേലിലേക്ക് നേരിട്ടുള്ള വിമാന സർവ്‍വീസിന് എയർ ഇന്ത്യ ഊർജ്ജിത ശ്രമം ആരംഭിച്ചത്.
പറക്കലിന് വ്യോമയാന മന്ത്രാലത്തിന്റെ അനുമതി കാത്തിരിപ്പാണ് എയർ ഇന്ത്യ. ഇതിന് സൌദിയുടെ വ്യോമ പാത ഉപയോഗിക്കാനായിരുന്നു നീക്കം. നിലവിൽ എത്യോപ്യ വഴിയാണ് ഇന്ത്യൻ വിമാനങ്ങൾ ഇസ്രായേലിലെത്തുന്നത്. ഇന്ത്യയിൽ നിന്നും ഇസ്രായേലിലേക്ക് സൗദി വഴി രണ്ട് മണിക്കൂറാണ് ലാഭം.
ഇതിന് സൗദിയുടെ അനുമതിയുണ്ടെന്ന തരത്തിൽ വാർത്ത പ്രചരിച്ചു. അനുമതി ലഭിച്ചതായി ചില ഇസ്രായേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഇതിനിടെയാണ് സൗദി സിവിൽ ഏവിയേഷൻ അതോറ്റിറ്റി നിലപാട് വ്യക്തമാക്കിയത്.



