കുവൈറ്റില്‍ നിന്നും അവധിയ്ക്ക് നാട്ടില്‍ വന്ന യുവാവ് അപകടത്തില്‍ മരിച്ചു
തൃശൂര്‍ : കുവൈറ്റില്‍ നിന്നും അവധിയ്ക്ക് നാട്ടില്‍ വന്ന പ്രവാസി മലയാളി യുവാവ് നാട്ടില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. കുവൈറ്റ് ഇലക്ട്രിക്കല്‍ ആന്‍ഡ് വാട്ടര്‍ അതോറിറ്റി (MEW) ജീവനക്കാരനായ തൃശൂര്‍ കേച്ചേരി വടക്കൂട്ട് ഔസേപ്പിന്റെ മകന്‍ വി.ഒ. ജോഷി ആണ് മരിച്ചത്. 45 വയസായിരുന്നു.
കഴിഞ്ഞ ദിവസം കേച്ചേരിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോഷി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇന്നലെയോടെ രോഗം ഗുരുതരമായി. തുടര്‍ന്ന്‍ ബന്ധുക്കളുടെ ആവശ്യ പ്രകാരം വൈദികനെത്തി അന്ത്യകൂദാശകള്‍ വരെ സ്വീകരിച്ചാണ് ജോഷി മരണത്തിന് കീഴടങ്ങിയത്.
സംസ്കാരം ഇന്ന് വൈകിട്ട് 5.30 ന് എരനെല്ലൂര്‍ പരിശുദ്ധ കൊന്തമാതാവിന്റെ പള്ളി സെമിത്തേരിയില്‍ നടക്കും. മകള്‍ ലിയ കുവൈറ്റ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ജൂണിയര്‍ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കുവൈറ്റ് എസ്.എം.സി.എ സാല്‍മിയ ഏരിയാ കമ്മിറ്റി അംഗവും സജീവ പ്രവര്‍ത്തകനുമായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് അവധിയ്ക്കായി ജോഷി നാട്ടിലെത്തിയത്. അടുത്തയാഴ്ച മടങ്ങാനിരിക്കെയാണ് അപകടം.


