അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കാൻ കൂട്ടായ ശ്രമം വേണമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി : ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അയൽ രാജ്യങ്ങളുടെ കൂട്ടായശ്രമം അനിവാര്യമാണെന്നും യു.എൻ പ്രമേയം നടപ്പാക്കണമെന്നും കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അൽ−ഹാമദ് അൽ−സബ. കുവൈത്ത്. യു.എൻ സെക്യൂരിറ്റി കൗൺസിൽ യോഗത്തിലാണ് അദ്ദഹം ഇക്കാര്യം ആവശ്യപ്പെട്ടത്. മധ്യഏഷ്യയുടെ വികസനത്തിന് ഇതാവശ്യമാണെന്നും അഫ്ഗാനിസ്ഥാ നിൽ സമാധാനവും കെട്ടുറപ്പും പുനഃസ്ഥാപിക്കുന്നതിന് രാജ്യങ്ങൾ മുന്നോട്ട് വരണമെന്നും ഷെയ്ഖ് ഖാലിദ് പറഞ്ഞു.
അഫ്ഗാനിസ്ഥാന്റെ വികസനത്തിനും പുനർനിർമ്മിതിക്കും ബൃഹത്തായ പദ്ധതിക്ക് രൂപം നൽകണമെന്നും അയൽ രാജ്യങ്ങളുമായുള്ള സാന്പത്തികവും രാഷ്ട്രീയവുമായ കൂട്ടായ ശ്രമം അനിവാര്യമാണെന്നും ഷെയ്ഖ് ഖലിദ് ജനങ്ങളുടെ സമാധാനത്തിനും രാജ്യത്തിന്റെ പുരോഗതിക്കും അയൽരാജ്യങ്ങളുടെ ശക്തമായ സഹകരണം ഉറപ്പാക്കണമെന്നും കുവൈത്ത് യു.എൻ പൊതു സഭയിൽ വ്യക്തമാക്കി.
3.3 മില്യൻ ജനതയ്ക്ക് വേണ്ട എല്ലാ ജീവിതസൗകര്യങ്ങളും ഉറപ്പുവരുത്തേണ്ടത് ലോകജനതയുടെ ഉത്തരവാദിത്വമാണ്. വീടില്ലാതെയും തൊഴിലില്ലാതെയും അഭയാർത്ഥികളായും 40 ശതമാനത്തിലേറെ ജനങ്ങളാണ് അഫ്ഗാനിസ്ഥാനിൽ ദുരിതമനുഭവിക്കുന്നത്. മാനുഷികമൂല്യങ്ങളുടെ അടിസ്ഥാനത്തിൽ അഫ്ഗാനിൽദുരന്തമനുഭവിക്കുന്ന ജനതയെ സഹായിക്കേണ്ടത് മേഖലയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും ഉത്തരവാദിത്വമാണെന്ന് ഷെയ്ഖ് ഖാലിദ് ചൂണ്ടിക്കാട്ടി.
യു.എൻ സെക്രട്ടറി ജനറൽ അന്തോണി ഗുട്ടറസന്റെ നേതൃത്വത്തിലുള്ള യു.എൻ മിഷൻ അഫ്ഗാനിസ്ഥാന് വേണ്ട എല്ലാ സഹകരണവും നൽകാമെന്ന് കുവൈത്തിന് ഉറപ്പ് നൽകി.

