നന്തി­ കൂ­ട്ടാ­യ്മ ജനറൽ ബോ­ഡി­ യോ­ഗം ചേ­ർ­ന്നു­


മനാമ : ബഹ്റൈൻ നന്തി കൂട്ടായ്മയുടെ ജനറൽ ബോഡി യോഗം ചേർന്നു. സൽമാനിയയിലെ സ്വകാര്യ റെസ്റ്റോറന്റിൽ പ്രസിഡണ്ട് ടി.കെ നാസറിന്റെ അദ്ധ്യക്ഷതയിൽ മുൻപ്രസിഡണ്ട് പി.കെ സുബൈർ സെൽവാസ് യോഗം ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി നൗഫൽ എരവത്ത് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അമീൻ കെ.വി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി ടി.കെ നാസർ (പ്രസിഡണ്ട്), ജമാൽ കുറ്റിക്കാട്ടിൽ, അബൂബക്കർ ആരണ്യ, അബ്ദുൾ ഖയ്യൂം കെ.വി (വൈസ് പ്രസിഡണ്ടുമാർ), അമീൻ കെ.വി (ജനറൽ സെക്രട്ടറി), കരീം പി.വി.കെ, റഹീം കയനോത്ത്, ഹനീഫ് മുതുകുനി (ജോ. സെക്രട്ടറിമാർ), വിജീഷ് കെ.കെ (ട്രഷറർ) എന്നിവരെയാണ് തിരഞ്ഞെടുത്തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed